16 September Tuesday

വർണക്കൂടാരം ഇന്ന് തുറക്കും

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

പുന്നപ്ര ഗവ. ജെ ബി സ്കൂളിൽ പൂർത്തിയാക്കിയ വർണക്കൂടാരം പാർക്ക്

അമ്പലപ്പുഴ
വിദ്യാലയമുറ്റത്ത് കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ ഉദ്യാനമൊരുക്കി സ്‌കൂൾ അധികൃതർ. പുന്നപ്ര ഗവ. ജെ ബി സ്‌കൂൾ അങ്കണത്തിലാണ് 10 ലക്ഷം രൂപ ചെലവഴിച്ച് വർണക്കൂടാരമെന്ന പേരിൽ പാർക്ക് ഒരുക്കിയതെന്ന് എസ്എംസി ചെയർമാൻ എസ് രതീഷ്, വി കെ ബൈജു, പി എച്ച് ബാബു, ഷാജി എന്നിവർ വാർത്താസമ്മേളത്തിൽ പറഞ്ഞു. ശനി രാവിലെ 10ന് എ എം ആരിഫ് എംപി പാർക്ക്‌ ഉദ്ഘാടനംചെയ്യും. എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ജി സൈറസ് മുഖ്യപ്രഭാഷണം നടത്തും.
എച്ച് സലാം എംഎൽഎയുടെയും പുന്നപ്ര തെക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പാർക്ക് നിർമിച്ചത്. വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം ഏറ്റെടുത്ത് വർണക്കൂടാരം യാഥാർഥ്യമാക്കിയ ജില്ലയിലെ ആദ്യ പാർക്കാണിത്. ഇതോടൊപ്പം പ്രീ പ്രൈമറി വിഭാഗത്തിനായി എച്ച് സലാം എംഎൽഎ നാല്‌ ലാപ്ടോപ്പും രണ്ട്‌ പ്രോജക്ടറും അനുവദിച്ചിട്ടുണ്ട്. നേരത്തെ രണ്ട്‌ ക്ലാസുകളിലായി 2.55 ലക്ഷം രൂപ ചെലവിൽ ശിശുസൗഹൃദ ഇരിപ്പിടങ്ങളും സ്‌കൂളിൽ പഞ്ചായത്ത്‌ യാഥാർഥ്യമാക്കിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top