26 April Friday

കലവൂർ എൽപിഎസ് ഓഡിറ്റോറിയം നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

കലവൂർ ഗവ. എൽപി സ്‌കൂൾ ഓഡിറ്റോറിയത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി കല്ലിടുന്നു

മാരാരിക്കുളം 
കലവൂർ ഗവ. എൽപി സ്കൂൾ ഓഡിറ്റോറിയത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി കല്ലിട്ടു. ജില്ലാ പഞ്ചായത്തും മണ്ണഞ്ചേരി പഞ്ചായത്തും ചേർന്നാണ്‌ ഓഡിറ്റോറിയം നിർമിക്കുന്നത്. 
ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപയും പഞ്ചായത്ത് 15 ലക്ഷവും ചേർത്ത് 30 ലക്ഷം രൂപയാണ് അനുവദിച്ചത്. ജൂണിനുമുമ്പ് നിർമാണം പൂർത്തിയാക്കും. പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി അജിത്കുമാർ അധ്യക്ഷനായി. 
ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പി എ ജുമൈലത്ത്, എം എസ് സന്തോഷ്, കെ പി ഉല്ലാസ്, പിടിഎ പ്രസിഡന്റ് സുരേഷ്, പ്രഥമാധ്യാപിക സൈനബ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top