26 April Friday

കലക്‌ടർക്ക് കുളവാഴയിൽ തീർത്ത സ്‌മരണിക

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

കലക്‌ടർ വി ആർ കൃഷ്ണ തേജയ്ക്ക് കുളവാഴയിൽ തീർത്ത സ്‌മരണിക നൽകുന്നു

 ആലപ്പുഴ

സ്ഥലംമാറി പോകുന്ന കലക്ടർ വി ആർ കൃഷ്ണതേജയ്‌ക്ക്‌ കുളവാഴയിൽ തീർത്ത സ്‌മരണിക സമർപ്പിച്ച്  യാത്രയയപ്പ് നൽകി എസ്‌ഡി കോളേജ്‌ ജലവിഭവ ഗവേഷണകേന്ദ്രവും വിദ്യാർഥി സ്‌റ്റാർട്ടപ് ഐക്കൊടെക്കും. കുളവാഴയും പേപ്പറും ചേർത്ത് നിർമിച്ച പൾപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയ പ്രത്യേക ഹസ്‌തനിർമിത കടലാസിൽ വരച്ച ചിത്രമായിരുന്നു ഉപഹാരം. കലക്ടറുടെ സ്വപ്‌ന പദ്ധതിയായ ‘വി ആർ ഫോർ ആലപ്പി’യുടെ മുദ്രയും കൃഷ്ണതേജയുടെ ഡിജിറ്റൽ രേഖാചിത്രവും ആലേഖനംചെയ്‌തിരുന്നു.
 ജലവിഭവ ഗവേഷണകേന്ദ്രത്തിലെ മുഖ്യഗവേഷകൻ ഡോ. ജി നാഗേന്ദ്ര പ്രഭു, ഐക്കൊടെക് സിഇഒ വി അനൂപ്‌കുമാർ, ഹരീകൃഷ്‌ണ, നിവേദിത എൻ പ്രഭു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top