20 April Saturday

തെങ്ങുവീണ് 
വള്ളം തകർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

മുഹമ്മ പഞ്ചായത്ത് 10–-ാം വാർഡ് പനയ്ക്കാപറമ്പിൽ പി എൻ തങ്കപ്പന്റെ വള്ളം കാറ്റിൽ തെങ്ങുവീണ് തകർന്ന നിലയിൽ

മുഹമ്മ
നെയ്യ് പുരട്ടാൻ കയറ്റിവച്ചിരുന്ന വള്ളത്തിൽ തെങ്ങ് ഒടിഞ്ഞുവീണ് വള്ളം തകർന്നു. മുഹമ്മ പഞ്ചായത്ത് 10–-ാം വാർഡ് പനയ്ക്കാപറമ്പിൽ പി എൻ തങ്കപ്പന്റെ വള്ളമാണ് തകർന്നത്. ബുധൻ രാത്രി ഏഴോടെ ശക്തമായ കാറ്റിലാണ് തെങ്ങ് ഒടിഞ്ഞുവീണത്. വള്ളം പൂർണമായി തകർന്നതോടെ കക്കാതൊഴിലാളിയായ തങ്കപ്പന് ജോലിക്ക്‌ പോകാനും കഴിയാതെയായി. ഒരുവർഷം മാത്രം പഴക്കമുള്ള വള്ളത്തിന് 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top