19 April Friday

പച്ചക്കറിത്തൈ വിതരണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

നഗരസഭയുടെ നേതൃത്വത്തിൽ മണ്ണും വളവും നിറച്ച ചെടിച്ചട്ടി, പച്ചക്കറിത്തെെകള്‍ എന്നിവയുടെ വിതരണം നഗരസഭാധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
നഗരസഭയുടെ നേതൃത്വത്തിൽ മണ്ണും വളവും നിറച്ച ചെടിച്ചട്ടി, പച്ചക്കറിത്തെകള്‍ എന്നിവയുടെ വിതരണം നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനംചെയ്‌തു. വീടുകളില്‍ അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ വാര്‍ഡുകളില്‍ മണ്‍ചട്ടിയും പച്ചക്കറിത്തൈകളും വിതരണംചെയ്‌തത്‌. അടുക്കളമാലിന്യം ജൈവകൃഷിക്ക് വളമാക്കുകയും വിഷരഹിത പച്ചക്കറികളുടെ സ്വയംപര്യാപ്തതയുമാണ് നഗരസഭ ലക്ഷ്യംവയ്‌ക്കുന്നത്.
വികസന സ്ഥിരംസമിതി അധ്യക്ഷ ബിന്ദു തോമസ് അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ എം ജി സതീദേവി, എ എസ് കവിത, ഹെലന്‍ ഫെര്‍ണാണ്ടസ്, ജി ശ്രീലേഖ, ക്ലാരമ്മ പീറ്റര്‍, കൃഷി ഓഫീസര്‍ സീതാരാമന്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top