27 April Saturday

രാഷ്‌ട്രപതി ദ്രൗപദി മുർമു കായംകുളത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
ആലപ്പുഴ 
രാഷ്ട്രപതി ദ്രൗപദി മുർമു കൊല്ലം വള്ളിക്കാവിലുള്ള അമൃതാനന്ദമയീമഠം സന്ദർശനത്തിന്റെ ഭാഗമായി ജില്ലയിലെത്തി. രാവിലെ 9.02 ഓടെയാണ് രാഷ്ട്രപതിയുൾപ്പെടെയുള്ള സംഘം മൂന്ന് ഹെലികോപ്ടറുകളിലായി കായംകുളത്തെ എൻടിപിസി മൈതാനത്തെ ഹെലിപാഡിൽ ഇറങ്ങിയത്. ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, രമേശ് ചെന്നിത്തല എംഎൽഎ, കലക്ടർ വി ആർ കൃഷ്ണതേജ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, എൻടിപിസി കായംകുളം ജനറൽ മാനേജർ എസ്‌ കെ റാം എന്നിവർ ചേർന്ന്‌ രാഷ്ട്രപതിയെ സ്വീകരിച്ചു. തുടർന്ന്‌ രാഷ്ട്രപതി വാഹനവ്യൂഹത്തിൽ വള്ളിക്കാവിലേക്ക് തിരിച്ചു. ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top