26 April Friday
കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട്​ കേസ്‌

വാളയാറിൽ പിടിയിലായവരെ 
കസ്‌റ്റഡിയിൽ വാങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
 
ആലപ്പുഴ
കൃഷിഓഫീസർ ഉൾപ്പെട്ട കള്ളനോട്ട്​ കേസിൽ പാലക്കാട്​ പിടിയിലായ നാല്‌ പ്രതികളെയും ആലപ്പുഴ സൗത്ത്​ ​പൊലീസ്​ കസ്റ്റഡിയിൽ വാങ്ങി. കൃഷി ഓഫീസറുടെ സുഹൃത്ത്​ ആലപ്പുഴ ഗുരുപുരം തെക്കേവേലി വീട്ടിൽ എം അജീഷ്‌കുമാർ (25), അവലൂക്കുന്ന്​ കരുവാരപ്പറമ്പ്​ ശ്രീകുമാർ (42), കാളാത്തുവേലിൽ എസ്​ ഷാനിൽ (38), ആര്യാട്​ കണ്ടത്തിൽ ഗോകുൽരാജ്​ (27) എന്നിവരെയാണ്​ കസ്‌റ്റഡിയിൽ വാങ്ങിയത്‌. അടുത്തദിവസം ഇവരെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ തെളിവെടുക്കും. 
പാലക്കാട്​ വാഹനം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടികൂടിയ പ്രതികളെ​ ചോദ്യം ചെയ്‌തപ്പോഴാണ്​ ആലപ്പുഴയിൽ കൃഷി ഓഫീസർക്ക് കള്ളനോട്ട് നൽകിയെന്ന വിവരം പൊലീസിന് ലഭിച്ചത്. കേസിൽ കള്ളനോട്ട്​ ജില്ലയിലെത്തിച്ച്‌ വിതരണംചെയ്തിരുന്ന ആലപ്പുഴ മുനിസിപ്പൽ വെസ്‌റ്റ്‌ വില്ലേജിൽ സക്കറിയ ബസാർ യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിം (36), നോട്ടുകൾ മാറാൻ ആളുകളെ സംഘടിപ്പിച്ചിരുന്ന ഹരിപ്പാട്​ ചിങ്ങോലി വെള്ളിശേരിതറ സുരേഷ്​ ബാബു (50), വിതരണത്തിൽ പങ്കാളികളായ തൃക്കുന്നപ്പുഴ പല്ലന മാവുന്നയിൽ അനിൽകുമാർ (48) എന്നിവരെ പൊലീസ്​ നേരത്തെ അറസ്‌റ്റ്‌​ ചെയ്‌തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top