26 April Friday

നാടകശാലസദ്യ

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
അമ്പലപ്പുഴ
ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഒമ്പതാം ഉത്സവത്തോടനുബന്ധിച്ച്‌ നാടകശാലസദ്യ നടത്തി. സദ്യയിൽ പങ്കെടുക്കുന്നതിനും ദർശിക്കുന്നതിനുമായി എത്തിയവർ സദ്യ പൂർത്തിയായതോടെ ചോറും കറികളും പരസ്‌പരം വാരിയെറിഞ്ഞ് പുറത്തേക്കിറങ്ങി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വഞ്ചിപ്പാട്ടുപാടി ചുവടുകൾവച്ചു. പുത്തൻകുളം കരയിലേക്ക്‌ നീങ്ങി. തിരിച്ചെത്തിയ സംഘത്തെ ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ദേവസ്വം അധികൃതരും പണക്കിഴിയും പഴക്കുലയും നൽകി സ്വീകരിച്ചു. സംഘം കിഴക്കെ നടയിലെത്തി ദർശനം നടത്തിയതോടെ ചടങ്ങുകൾ സമാപിച്ചു. 26 വർഷമായി നാടകശാല സദ്യയൊരുക്കുന്ന നാലുപറയിൽ രാജേഷാണ് ഇത്തവണയും സദ്യയൊരുക്കിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, രാജപ്രതിനിധി തെക്കേടത്ത് നാരായണ ഭട്ടതിരി, ദേവസ്വം ഡെപ്യൂട്ടി കമീഷണർ കെ ജയകുമാർ, അസി. കമീഷണർ ജെ ആശാകുമാരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി ആർ ശങ്കർ എന്നിവരുൾപ്പെട്ട സംഘം പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top