29 March Friday
തീർഥാടനകാലം

ചെങ്ങന്നൂർ ഡിപ്പോയുടെ 
വരുമാനം 3.12 കോടി

സ്വന്തം ലേഖകൻUpdated: Tuesday Jan 18, 2022
ചെങ്ങന്നൂർ
ശബരിമല തീർഥാടനകാലം അവസാനിക്കുന്നതോടെ മികച്ച വരുമാനം നേടി കെഎസ്ആർടിസി ചെങ്ങന്നൂർ ഡിപ്പോ. 16–--ാം തീയതിവരെയുള്ള വരുമാനം 3.12 കോടി പിന്നിട്ടു. കോവിഡ്‌ രൂക്ഷമായ കഴിഞ്ഞ മണ്ഡലകാലത്ത്‌ ആകെ വരവ് 34.77 ലക്ഷം രൂപയായിരുന്നു. ഇത്തവണ ഇത്‌ 90 ശതമാനത്തോളം ഇരട്ടിച്ചു. മണ്ഡലകാലം 41 ദിവസം പിന്നിട്ടപ്പോൾ വരുമാനം രണ്ടുകോടി രൂപയ്‌ക്കടുത്തെത്തി. പിന്നീടുള്ള 21 ദിവസത്തിലാണ്‌ 1.12 കോടി ലഭിച്ചത്‌. മകരവിളക്കിനു ഒരാഴ്‌ച മുമ്പുമുതൽ സർവീസ്  ദിവസേന 78 വരെ എത്തിയിരുന്നു. ജനുവരി 16 വരെ  ഡിപ്പോയിൽനിന്ന് ശബരിമലയ്‌ക്ക്‌ യാത്രചെയ്‌തത്‌ 2,57,608 തീർഥാടകരാണ്. 1640 സർവീസും 1866 ട്രിപ്പും ഓടി. കോവിഡ് നിയന്ത്രണങ്ങൾ കർശനമായിരുന്ന കഴിഞ്ഞ സീസണിൽ ആകെ നടത്തിയത് 244 സർവീസാണ്. 17 വണ്ടികളാണ് ഓടിയത്. ചെങ്ങന്നൂരിൽനിന്ന്‌ മാത്രം 38 ബസുകൾ 2805 സർവീസാണ് നടത്തിയത്‌.  കോവിഡിനു മുൻപ് 2019–--20  സീസണിൽ  ഡിപ്പോയുടെ വരുമാനം 5.53 കോടി രൂപയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top