20 April Saturday

കനകാശേരിയിൽ 
താൽക്കാലിക ബണ്ട് ഉടൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021
മങ്കൊമ്പ്
കനകാശേരി പാടശേഖരത്തിന്റെ താൽക്കാലിക ബണ്ട്  നിർമാണത്തിന്‌ കരാറായി. നാലാമതും മടവീണതോടെ  കനാകശേരിയോട്‌ ചേർന്ന  മീനപ്പള്ളി, വലിയകരി പാടശേഖരവും വെള്ളത്തിൽ മുങ്ങി. 
പാടശേഖര ബണ്ടിലും ഉള്ളിലും 450 വീട്ടിൽ വെള്ളം കയറി. 2018 ലാണ് ആദ്യമായി   മടവീണത്‌. മടകുത്തി ഒരുതവണ മാത്രമാണ് ക‌ൃഷിയിറക്കാനായത്‌. പിന്നീട് വീണ്ടും മടവീണു. പാടശേഖരസമിതി മടകുത്തി ക‌ൃഷി ആരംഭിച്ചപ്പോൾ വീണ്ടും മടവീണു. 
 തുടർച്ചയായ മടവീഴ്‌ചയ്‌ക്ക് പരിഹാരമായി  സർക്കാർ നബാർഡ് ഫണ്ട് ഉപയോഗിച്ച്‌ കനകാശേരി പാടശഖരത്തിന്റെ പുറംബണ്ട് പൈൽ അൻഡ്‌ സ്ലാബ് ഉപയോഗിച്ച്‌ നിർമിക്കുന്നതിന് 4.5 കോടിയും വലിയകരി പാടശേരത്തിന് എട്ടുകോടിയും അനുവദിച്ചു. 
ടെൻഡർ നടപടികളായി. നിലവിൽ വെള്ളത്തിൽ മുങ്ങിയ കുടുംബങ്ങളെ സംരക്ഷിക്കാൻ മീനപള്ളി, വലിയകരി പാടശേഖരത്തിന്റെ ഇടബണ്ട്‌ അരമീറ്റർ ഉയർത്തി നിർമിച്ച്‌ വെള്ളംവറ്റിച്ചാൽ വലിയ തുരുത്തിലും മീനപ്പള്ളിയിലും വീടുകൾ താമസയോഗ്യമാകും. ഇക്കാര്യംചൂണ്ടാക്കാട്ടി എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്‌ സർക്കാർ നടപടികൾ വേഗത്തിലാക്കിയത്. 
  കൈനടി സിറിയക്‌ ആന്റണിയാണ്‌ കരാറെടുത്തത്‌. നിർമാണ നടത്തിപ്പിനെക്കുറിച്ച്‌ ആലോചിക്കുന്നതിനുവേണ്ടി 20ന്  പകൽ  മൂന്നിന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേരും. യോഗത്തിൽ ജനകീയ കമ്മിറ്റി രൂപീകരിക്കുമെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top