മാവേലിക്കര
ബാലസംഘം മാവേലിക്കര ഏരിയ സമ്മേളനം ഇ കെ നായനാർ നഗറിൽ (ചെട്ടികുളങ്ങര ഈരേഴ വടക്ക് ശ്രീദേവി വിലാസം എൻഎസ്എസ് കരയോഗ മന്ദിരം) സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു.
എ ബി അശ്വിൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് വർഷസജീവ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ജി അജയകുമാർ, ജില്ലാ കമ്മിറ്റിയംഗം കെ മധുസൂദനൻ, ബാലസംഘം ജില്ലാ സെക്രട്ടറി അഭിരാം രഞ്ജിത്ത്, ജില്ല കോ–-ഓർഡിനേറ്റർ അതുൽ രാധാകൃഷ്ണൻ, ടി എസ് സുരേന്ദ്രകുമാർ, ആർ ഭാസ്‌കരൻ, കെ ശ്രീപ്രകാശ്, അഡ്വ. കെ വിജയൻപിള്ള, അഖിൽ മാധവൻ, അഡ്വ. കെ സജികുമാർ, വിഷ്ണു ഗോപിനാഥ്, അനന്തു അജി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ആര്യ (പ്രസിഡന്റ്), അർജുനൻ, നിരഞ്ജൻ (വൈസ് പ്രസിഡന്റുമാർ), എ ബി അശ്വിൻ (സെക്രട്ടറി), ജയനന്ദ, അശ്വിൻ ഉദയ് (ജോ. സെക്രട്ടറിമാർ), ആർ ഭാസ്‌കരൻ (കൺവീനർ), സുകുമാരൻ, സുലേഖകുമാരി (ജോ. കൺവീനർമാർ), അഖിൽ മാധവൻ (കോ–-ഓർഡിനേറ്റർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..