മാവേലിക്കര
കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ജീവാമൃതം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഫാർമസിസ്റ്റ്‌സ് സൊസൈറ്റിയും മാവേലിക്കര ജില്ലാ ആശുപത്രിക്ക് സൗജന്യമായി പിപിഇ കിറ്റ് അടക്കം പ്രതിരോധ സാമഗ്രികൾ നൽകി. അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം ആർ ശ്രീകല ആശുപത്രി സൂപ്രണ്ട് ഡോ. കെ എ ജിതേഷിന് കൈമാറി. ആർഎംഒ ഡോ. ഷൈജി, സ്റ്റോർ സൂപ്രണ്ട് ബീന ബീഗം, അസോസിയേഷൻ ജില്ലാ സെക്രട്ടറി എ അജിത്കുമാർ, കെ ഹേമചന്ദ്രൻ, ബിന്ദു ഉണ്ണികൃഷ്ണൻ, പ്രദീപ് ഉളുന്തി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..