29 March Friday
സഹജീവനം ഹെല്‍പ്പ് ഡെസ്‌ക്‌

7512 ഭിന്നശേഷിക്കാര്‍ക്ക് 
സഹായമെത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
ആലപ്പുഴ
സാമൂഹ്യനീതിവകുപ്പിന്റെ സഹജീവനം ഹെൽപ്പ്‌ ഡെസ്‌ക്കിലൂടെ ആഗസ്‌തിൽ 7512 ഭിന്നശേഷിക്കാർക്ക്‌ സഹായമെത്തി. വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സ്‌പെഷ്യൽ സ്‌കൂളുകളുടെയും സഹകരണത്തോടെയാണ് ഹെൽപ്പ് ഡെസ്‌ക്‌.
7512 ഭിന്നശേഷികാർക്ക് വാക്‌സിനും 35 പേർക്ക് മരുന്നും നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്‌ കഞ്ഞിക്കുഴി ദീപ്തി സഹജീവനം ഹെൽപ്പ് ഡെസ്‌ക് സ്‌പോൺസർഷിപ്പിലൂടെ ബാത്ത് റൂം നിർമിച്ചുനൽകി.
ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന പദ്ധതി അവലോകനയോഗത്തിൽ
ജില്ലാ സാമൂഹ്യനീതി ഓഫീസർ എ ഒ അബീൻ അധ്യക്ഷനായി. എൽഎൽസി കൺവീനർ ടി ടി രാജപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീദേവി, പി പ്രദീപ്കുമാർ, സലീന, വിൻസി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top