20 April Saturday
രജത ജൂബിലിത്തിളക്കത്തിൽ കുടുംബശ്രീ

നാടിനെ കരുതിയ നിശബ്‌ദവിപ്ലവം

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022
ആലപ്പുഴ
കോവിഡ്‌ കാലത്തെ കരുതൽ, സഹായ ഹസ്‌തവുമായി വായ്‌പ, കൃഷിയുടെ ഉന്നമനത്തിന്‌ വിവിധ യൂണിറ്റ്, ജനകീയ ഹോട്ടൽ, വനിതകൾക്കായി സ്‌നേഹിത, തൊഴിൽ അന്വേഷകർക്ക്‌ വഴികാട്ടി... ആലപ്പുഴയിലെ കുടുംബശ്രീ പ്രവർത്തനത്തിന്റെ പട്ടിക ഇനിയുമുണ്ട്‌. രജത ജൂബിലിത്തിളക്കത്തിൽ നിൽക്കുമ്പോൾ മികവ്‌ വാക്കിലല്ല; പ്രവൃത്തിയിലാണെന്ന്‌ കാണിച്ച്‌ തന്നാണ്‌ മുന്നേറ്റം. 
ജില്ലയിൽ 22,793 അയൽക്കൂട്ടങ്ങളുണ്ട്. 3,31,760 അംഗങ്ങൾ. 100.975 കോടിയാണ്‌ അയൽക്കൂട്ടങ്ങൾ നിക്ഷേപിച്ച തുക. ബാങ്കുകളുമായിചേർന്ന്‌ നൽകിയ ലിങ്കേജ്‌ വായ്‌പ 927,50,55,211 രൂപ. പലിശയ്‌ക്കുള്ള സബ്സിഡിയിനത്തിൽ കഴിഞ്ഞവർഷം നൽകിയത്‌ 33,11,88, 800 രൂപയാണ്‌. 
 3264 സംരംഭങ്ങൾ ആരംഭിച്ചു. സംരംഭകരുടെ എണ്ണം–-10893. 5654 കൃഷി യൂണിറ്റുകളുണ്ട്‌. -
കൃഷി യൂണിറ്റിലെ അംഗങ്ങൾ–-25,986. വിവിധ ഇടങ്ങളിലായി 88 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നു. സംരംഭങ്ങൾക്ക് കഴിഞ്ഞവർഷം നൽകിയ തുക: കൃഷി –-- 2,025,676, മൃഗസംരക്ഷണം–- 56,41,875. ജനകീയ ഹോട്ടൽ–-3,63,10,310. മൈക്രോ സംരംഭം: 9,40,100. കമ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ട്–- 33,90,0000. 
കേന്ദ്രസർക്കാരിന്റെ ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗസൽ യോജനയിലും (ഡിഡിയുജികെ വൈ) ശ്രദ്ധേയ പ്രവർത്തനം നടത്തി. പദ്ധതിയുടെ നോഡൽ ഏജൻസിയാണ്‌ കുടുംബശ്രീ. പ്ലസ്‌ടുവോ അതിൽ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീ യുവാക്കൾക്ക്‌ തൊഴിൽ പരിശീലനം നൽകി ആറുമാസത്തേക്ക്‌ പ്ലേസ്‌മെന്റ്‌ നൽകുന്നതാണ്‌ പദ്ധതി. ഇതുവരെ 4483 പേർക്ക്‌ തൊഴിൽ നൽകി.
2017 ഡിസംബർ ഒമ്പതിനാണ്‌ സ്‌ത്രീകളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്‌ തുടങ്ങിയത്‌. 
163 പരാതി നേരിട്ടെത്തി പരിഹരിച്ചു. ഫോണിലൂടെ പരിഹരിച്ചത് 187 കേസ്. 106 പേരാണ്‌ സ്‌നേഹിതയിൽ അഭയം തേടിയത്‌. ഗാർഹിക പീഡനക്കേസുകൾ 40. കുട്ടികൾക്കെതിരായ അതിക്രമം–ആറ്‌. കഴിഞ്ഞ വർഷം മാത്രം കൗൺസിലിങ്‌ നൽകിയത്‌ 333 കേസ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top