25 April Thursday

എക്‌സൽ ഗ്ലാസസിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

പാതിരപ്പള്ളി എക‍്സൽ ഗ്ലാസ് ഫർണസ് ഓയിൽ ടാങ്കിലെ തീയണയ‍്ക്കുന്ന അഗ്നിശമനസേന

മാരാരിക്കുളം 
പാതിരപ്പള്ളി എക്‌സൽ ഗ്ലാസസിലെ ഫർണസ് ഓയിൽ ടാങ്കിന് തീപിടിച്ചു. തിങ്കൾ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ലിക്യുഡേഷൻ നടപടിയുടെ ഭാഗമായി പൊളിച്ചുനീക്കുന്ന പണി നടക്കുന്നതിനിടെയാണ് തീപടർന്നത്. 
ഫർണസ് ഓയിലിന്റെ ടാങ്ക് കയറ്റി കൊണ്ടുപോകാനായി ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കുമ്പോഴാണ് തീപിടിച്ചത്. പുകയുയർന്ന് പ്രദേശത്താകെ മൂടുകയായിരുന്നു. ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ്‌ തീയണച്ചത്‌. രക്ഷാപ്രവർത്തനത്തിൽ ലീഡിങ് ഫയർമാൻ നെൽസൺ ഡിക്രൂസ്, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ വേണുക്കുട്ടൻ, ഗിരിഷ്, എ ആർ രാജേഷ്, രതീഷ്, രാജേഷ്, ടിജോ, ഷാജൻ കെ ദാസ്, വിജയ്, ശശി അഭിലാഷ്, പി ടി സന്തോഷ്, എം പി പ്രമോദ്, സുഖലാൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top