20 April Saturday

കഞ്ചാവ് ചെടികൾ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

കറ്റാനം മങ്ങാരത്തുനിന്ന് പിടിച്ചെടുത്ത കഞ്ചാവ്ചെടി

മാവേലിക്കര
കറ്റാനം മങ്ങാരം ഭാഗത്തുനിന്ന് ഏഴ് അടി ഉയരമുള്ള അഞ്ച് കഞ്ചാവ് ചെടികൾ എക്‌സൈസ് സംഘം പിടികൂടി. ആലപ്പുഴ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇലിപ്പക്കുളം മങ്ങാരത്ത് അതിഥിതൊഴിലാളികൾ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന വീടിന്റെ പിന്നിലെ കാടിനുള്ളിൽ നിന്നാണ് പിടികൂടിയത്. 6 മാസം പ്രായമുള്ളവയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം ആരംഭിച്ചു. റെയ്ഡിന് മാവേലിക്കര എക്‌സൈസ് സിഐ വി രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ മണിയൻ ആചാരി, ഇന്റലിജൻസ്ബ്യൂറോ പ്രിവന്റീവ് ഓഫീസർമാരായ ഗോപകുമാർ, ഷിഹാബ്, അബ്‌ദുൽ ഷുക്കൂർ, സിഇഒമാരായ ജിയേഷ്, മുഹമ്മദ് മുസ്‌തഫ, ബിജു, ഡ്രൈവർമാരായ ബിജു, ജ്യോതിസ് എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top