26 April Friday
റെയിൽവെ കരാർ നിയമനം

യുവതയുടെ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

സ്ഥിരം തൊഴിൽ കരാർവൽക്കരിക്കുന്ന നടപടിക്കെതിരെ ഡിവൈഎഫ്ഐ ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ആലപ്പുഴയിൽ നടത്തിയ റെയിൽവേ സ്റ്റേഷൻ മാർച്ച്

ആലപ്പുഴ
സ്വകാര്യവൽക്കരണത്തിന് ആക്കംകൂട്ടി പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ 1847 ഗേറ്റ് കീപ്പർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ യുവതയുടെ പ്രതിഷേധമിരമ്പി. പൊതുമേഖലാ സ്ഥാനങ്ങളടക്കം വിറ്റുതുലച്ചും സ്വകാര്യവൽക്കരിച്ചും യുവാക്കളുടെ സ്വപ്‌നങ്ങളെ കൊന്നുതള്ളിയ സർക്കാർ റെയിൽവേയിലെ ഒഴിവുകളും കരാർ നൽകുന്നതിരെ റെയിൽവേ സ്റ്റേഷനുകളിലേക്ക്‌ നടത്തിയ മാർച്ചിൽ ആയിരങ്ങൾ അണിചേർന്നു.
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ച്  ജില്ലാ പ്രസിഡന്റ്‌ ജെയിംസ് ശാമുവേൽ ഉദ്ഘാടനംചെയ്തു. ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി ശ്രീജിത് അധ്യക്ഷനായി. ആലപ്പുഴ നോർത്ത് ഏരിയ സെക്രട്ടറി ആർ അനസ് സ്വാഗതവും  ശ്വേത എസ് കുമാർ നന്ദിയും പറഞ്ഞു.
 അമ്പലപ്പുഴ റെയിൽവേ സ്റ്റേഷന്‍ മാര്‍ച്ച്  ജില്ലാ ജോയിന്റ് സെക്രട്ടറി അജ്മൽ ഹസൻ  ഉദ്ഘാടനംചെയ്തു.ബ്ലോക്ക് പ്രസിഡന്റ് എ അരുൺലാൽ അധ്യക്ഷനായി. ആർ അരുൺകൃഷ്ണൻ, ഷഹിൻ, അജ്വാദ്, ഹരികൃഷ്ണൻ, വിപിൻദാസ് എന്നിവർ സംസാരിച്ചു.
 മാരാരിക്കുളം റെയിൽവെ സ്റ്റേഷൻ മാർച്ച്  ജില്ലാ ജോയിന്റ് സെക്രട്ടറി ആർ അശ്വിൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് വൈസ്‌പ്രസിഡന്റ് രഞ്ജിനി അധ്യക്ഷയായി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ബി ബിനോയ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ദീപുമോൻ, ശ്രീകാന്ത്, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ എം സുമേഷ് സ്വാഗതവും മാരാരിക്കുളം മേഖലാ സെക്രട്ടറി അജേഷ് നന്ദിയും പറഞ്ഞു.
 തുറവൂർ റെയിൽവെ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച് ജില്ലാ വൈസ്‌പ്രസിഡന്റ്‌ വി കെ സൂരജ് ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം അനന്തു രമേശൻ, എൻ നിഷാന്ത്, എം എസ് സുധീഷ്, സി എസ് അഖിൽ, എം എസ് അഭിജിത്ത്, കാവ്യ ഗോപി എന്നിവർ നേതൃത്വംനൽകി.
 ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്‌   ജില്ലാ വൈസ്‌പ്രസിഡന്റ് പി എ അൻവർ യോഗം ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ്‌ അഭിജിത്ത് പ്രവീൺ അധ്യക്ഷനായി. സെക്രട്ടറി ജെബിൻ പി വർഗീസ്, റെനീഷ് രാജൻ, ശ്രീനാഥ് ഗോപിനാഥ്, നിതിൻ ചെറിയാൻ, സനൂപ് ശിവരാമൻ,നീനു കെ ജയൻ, വിനോദ് എന്നിവർ സംസാരിച്ചു.
ചേർത്തലയില്‍ സംഘടിപ്പിച്ച റെയിൽവേ സ്‌റ്റേഷൻ മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം സി ശ്യാംകുമാർ ഉദ്‌ഘാടനംചെയ്‌തു. എസ്‌ സുമേഷ്‌ അധ്യക്ഷനായി. അഡ്വ. ദിനൂപ്‌, എസ്‌ ഷഫീക്ക്‌, എ ആർ അരുൺകുമാർ, വിഷ്‌ണു, വൈഭവ്‌ ചാക്കോ എന്നിവർ സംസാരിച്ചു.
തകഴിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം എം മദൻലാൽ ഉദ്ഘാടനംചെയ്‌തു. കെ ആതിര അധ്യക്ഷയായി. ബ്ലോക്ക് സെക്രട്ടറി ഉല്ലാസ് കൃഷ്ണ, ജോബി, അജു എന്നിവർ സംസാരിച്ചു.
കായംകുളം റെയിൽവെ സ്റ്റേഷൻ മാർച്ച്  സംസ്ഥാന കമ്മിറ്റി അംഗം എസ് സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ രാജേഷ് അധ്യക്ഷനായി. സെക്രട്ടറി സി എ അഖിൽകുമാർ, ട്രഷറർ മുഹമ്മദ്‌ ജൂറൈജ്, സന്ദീപ്, ഹസീന, ആഷിക്, ഗീതാഞ്ജലി, അനൂപ്, അരുൺ, ആശ, ബിച്ചിൻ എന്നിവർ സംസാരിച്ചു.
മാവേലിക്കരയിൽ മാർച്ച്‌ ജില്ലാ സെക്രട്ടറിയറ്റംഗം എസ് മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ശാന്തിഷ് ജൂൺ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപിനാഥ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top