23 April Tuesday

ചിത്രമെഴുത്തിന്റെ 
ഹൃദയംതൊട്ട്‌ ഒരമ്മ

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

രമണി ഗിരിഅൻസേര

ആലപ്പുഴ
ഭർത്താവും മക്കളും കൊച്ചുമക്കളും ചിത്രം വരയ്‌ക്കുമെങ്കിൽ താൻ മാത്രമെന്തിന്‌ പിറകോട്ടുനിൽക്കണമെന്ന ചിന്തയാണ്‌ രമണി ഗിരി അൻസേരയ്‌ക്ക്‌. അങ്ങനെ രമണീയചിത്രങ്ങൾ വരച്ചുതുടങ്ങിയ അവർ ചിത്രപ്രദർശനത്തിനൊരുങ്ങുകയാണ്‌. 
19 മുതൽ ഏപ്രിൽ അഞ്ചുവരെ നഗരചത്വരത്തിലെ കേരള ലളിതകലാ അക്കാദമി ആർട്ട്‌ ഗാലറിയിലാണ്‌ ‘ഹേർട്ട്‌ ടച്ച്‌’  എന്ന്‌ പേരുള്ള പ്രദർശനം. എഴുപത്തിമൂന്നുകാരിയുടെ 73 ചിത്രങ്ങളാണ്‌ പ്രദർശിപ്പിക്കുക. 
അഞ്ചുവയസുള്ള പേരക്കുട്ടിയിൽനിന്ന്‌ പ്രചോദനമുൾക്കൊണ്ടാണ്‌ പൂന്തോപ്പ്‌ സ്വദേശി രമണി വരച്ചുതുടങ്ങുന്നത്‌. 72 വയസുവരെ മക്കൾക്കും ചെറുമക്കൾക്കും കണ്ണെഴുതി പൊട്ടുതൊട്ട്‌ വരച്ച ശീലം മാത്രമാണ്‌ രമണിക്ക്‌. ആലപ്പുഴ ഡബ്ല്യു ആൻഡ്‌ സി ആശുപത്രിൽനിന്ന്‌ നഴ്‌സിങ്‌ സൂപ്രണ്ടായി വിരമിച്ച രമണിയുടെ ഭർത്താവ്‌ ഗിരി അൻസേര ചിത്രകാരനായിരുന്നു. 
പ്രശസ്‌ത ചിത്രകാരൻ ലാരിയസിന്റെ ശിഷ്യൻ. മൂന്ന്‌ മക്കളാണ്‌ രമണിക്ക്‌. ധീരേഷ്‌, രാഗേഷ്‌, രത്നേഷ്‌. ധീരേഷും രാഗേഷും ചിത്രകാരൻമാർ. രാഗേഷിന്റെ മകളും പാലക്കാട്‌ മെഡിക്കൽ കോളേജിൽ എംബിബിഎസ്‌ വിദ്യാർഥിയുമായ നന്ദനയും വരയ്‌ക്കും. 
ധീരേഷിന്റെ മക്കളായ നെയ്‌തൽ, നിർമൽ, രത്‌നേഷിന്റെ മക്കളായ നയന, നിധീഷ്‌ എന്നിവരും ചിത്രകാരൻമാർ. കഴിഞ്ഞവർഷം ഇവർ ആലപ്പുഴയിൽ കുടുംബ ചിത്രപ്രദർശനം നടത്തിയിരുന്നു. ഞായർ പകൽ 11ന്‌ ജില്ലാ ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്റ്‌ വി ജി വിഷ്‌ണു ചിത്രപ്രദർശനം ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top