ആലപ്പുഴ
വെള്ളിയാഴ്‌ച ആരംഭിക്കുന്ന വനിത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നടി അനശ്വര രാജൻ ആദ്യ ഡെലിഗേറ്റായി. കൈരളി, ശ്രീ തിയേറ്റർ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഡെലിഗേറ്റ് പാസ് കൈമാറി.
ഡെലിഗേറ്റ് കിറ്റ് നഗരസഭാധ്യക്ഷ സൗമ്യ രാജ് സമ്മാനിച്ചു. ചലച്ചിത്രനടി ഉഷ അധ്യക്ഷയായി. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..