16 July Wednesday

ബെന്നി രക്തസാക്ഷി സ്‌മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

ബെന്നി രക്തസാക്ഷി അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

മാരാരിക്കുളം
ബിജെപി, ബിഎംഎസ് ഗുണ്ടകൾ കൊലപ്പെടുത്തിയ സിപിഐ എം നേതാവായിരുന്ന സി ജി ഫ്രാൻ‌സിസിന്റെ (ബെന്നി) 19–-ാം രക്തസാക്ഷിദിനം ആചരിച്ചു. വളവനാട് ജനത മാർക്കറ്റിന്‌ സമീപം ചേർന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. 
കെ ആർ ഭഗീരഥൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ മാരാരിക്കുളം ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ ബെന്നി സ്‌മാരക എൻഡോവ്മെന്റ് ഏഷ്യൻ പവർ ലിഫ്റ്റിങ്‌ സ്വർണമെഡൽ ജേത്രി മുഹമ്മ എ ബി വിലാസം സ്‌കൂൾ 10–-ാം ക്ലാസ്‌ വിദ്യാർഥിനി എം ആർ ആശംസയ്‌ക്ക്‌ നൽകി. പി പി ചിത്തരഞ്ജൻ എംഎൽഎ, കെ ഡി മഹീന്ദ്രൻ, കെ ജി രാജേശ്വരി, എസ് രാധാകൃഷ്ണൻ, പി രഘുനാഥ്, ആർ റിയാസ്, പി പി സംഗീത, കെ എസ് വേണുഗോപാൽ, സി കെ സുരേന്ദ്രൻ, എൻ പി സ്‌നേഹജൻ, സി എൽ രാജ്‌മോഹൻ, പി പി സംഗീത, എം രജീഷ്, പി ഡി ശ്രീദേവി, വി ഡി അംബുജാക്ഷൻ എന്നിവർ സംസാരിച്ചു. 
വളവനാട് ലോക്കലിലെ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പുഷ്‌പാർച്ചനയും പതാക ഉയർത്തലും നടത്തി. ലെപ്രസി ജങ്ഷനിൽനിന്ന്‌ പ്രകടനം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top