18 December Thursday

ഫോട്ടോഗ്രാഫേഴ്സ്‌ ആന്‍ഡ് 
വീഡിയോഗ്രാഫേഴ്‌സ് ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ടി എം സോമശേഖരൻ നഗറിൽ (മാവേലിക്കര ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ്) സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്തു. കെ പി ഷാജി അധ്യക്ഷനായി. നൈസാം മാങ്കാംകുഴി സ്വാഗതം പറഞ്ഞു. 
അനിൽ കൊല്ലകടവ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു ഓമല്ലൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. 
സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി കെ മധുസൂദനൻ, എസ് അനിരുദ്ധൻ, ഹക്കീം മണ്ണാർക്കാട്, സി ദിവാകരൻ, എം മോഹൻകുമാർ എന്നിവർ സംസാരിച്ചു. കെ പി ഷാജി (പ്രസിഡന്റ്), പ്രസാദ് ചാച്ചി, വേണു പത്തിയൂർ, മധുശ്രീ (വൈസ്‌പ്രസിഡന്റുമാർ). നൈസാം മാങ്കാംകുഴി (ജനറൽ സെക്രട്ടറി), സേതുരാഘവൻ, അജേഷ്‌കുമാർ, വിനീത് വള്ളികുന്നം (ജോയിന്റ്‌ സെക്രട്ടറിമാർ). രേണു ആലപ്പുഴ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top