18 December Thursday

കെ കെ കൃഷ്‌ണൻകുട്ടി, 
പി കെ ലക്ഷ്‌മി അനുസ്‌മരണം

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

കെ കെ കൃഷ്ണൻകുട്ടി, പി കെ ലക്ഷ്‌മി അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം 
അഡ്വ. കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു

കായംകുളം 
കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ആദ്യകാല നേതാവ് കെ കെ കൃഷ്ണൻകുട്ടിയുടെയും ഭാര്യയും മഹിളാ അസോസിയേഷൻ നേതാവും പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി കെ ലക്ഷ്മിയുടെയും അനുസ്‌മരണദിനം ആചരിച്ചു. 
കെ കെ കൃഷ്ണൻകുട്ടിയുടെ വസതിയിലെ സ്മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടന്നു. അനുസ്‌മരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. കെ ബി പ്രശാന്ത് അധ്യക്ഷനായി. സിപിഐ ഭരണിക്കാവ് മണ്ഡലം സെക്രട്ടറി എൻ ശ്രീകുമാർ, എസ് സുഭാഷ്, എം ജനുഷ, എം ജയപ്രകാശ്, അനിത രാജേന്ദ്രൻ, പി ബിന്ദു, വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top