16 July Wednesday
ക്രോസ് കൺട്രി

അഞ്ചൽ സെന്റ്‌ ജോൺസും പുനലൂർ 
എസ്‌ എൻ കോളേജും ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

കേരള സർവകലാശാല ക്രോസ്‍കൺട്രി ചാമ്പ്യൻഷിപ്പ് എച്ച് സലാം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു

അമ്പലപ്പുഴ
ഗവ. കോളേജ് നടത്തിയ കേരള സർവകലാശാല ക്രോസ്‍കൺട്രി ചാമ്പ്യൻഷിപ്പില്‍ വനിതാ വിഭാഗത്തിൽ പുനലൂർ എസ് എൻ കോളേജും 
പുരുഷ വിഭാഗത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജും ജേതാക്കള്‍. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജും പുനലൂര്‍ എസ്എന്‍ കോളേജും യഥാക്രമം റണ്ണറപ്പുകളായി. വ്യക്തിഗതയിനത്തിൽ പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസിലെ ആർ എസ് മനോജ്, ചവറ ഗവ. കോളേജിലെ ശശികുമാർ, അമ്പലപ്പുഴ ഗവ. കോളേജിലെ ഷാജഹാൻ എന്നിവരും വനിതാ വിഭാഗത്തിൽ പുനലൂർ എസ്എൻ കോളേജിലെ എസ് യു ഫാത്തിമ, ജെ രേഷ്‌മ, കാതറീൻ യോഹന്നാൻ എന്നിവരും ആദ്യമൂന്ന് സ്ഥാനംനേടി. കോളേജിന് മുന്നില്‍നിന്ന് ഞായര്‍ പുലർച്ചെ 6.30ന് എച്ച് സലാം എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്‍തു. 
അമ്പലപ്പുഴ ഗവ. കോളേജ് പ്രിൻസിപ്പല്‍ ഡോ. മോത്തി ജോർജ് സമ്മാനം നൽകി.  ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി എൻ ജെ അഗസ്റ്റിൻ, ആർ സന്തോഷ്, വിനോദ് ജേക്കബ്, അനീഷ് രാജപ്പൻ, കെ ആർ സാംജി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top