28 March Thursday

റിസോഴ്‌സ് അധ്യാപകരെ സ്ഥിരപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം എച്ച് സലാം എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
പൊതു വിദ്യാലയങ്ങളിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ തസ്തിക സൃഷ്ടിച്ച് റിസോഴ്‌സ് അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു.
കെ ആർ ടി എ പ്രസിഡന്റ്‌ ജാസ്‌മിൻ ജോസഫ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എ കെ ബീന റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി എസ് ധനപാൽ, സംസ്ഥാന കമ്മിറ്റി അംഗം വി അനിത, ജോയിന്റ്‌ സെക്രട്ടറി ജെ എ അജിമോൻ, ഡിപിസിസി എം രജനീഷ്, കെ ആർ ടി എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ സിന്ധു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം എൻ ഷീബ, ജയ്സമ്മ ആന്റണി, അജിത് വാസുദേവൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ജാസ്‌മിൻ ജോസഫ് (പ്രസിഡന്റ്‌), ഹേമ, റീന (വൈസ് പ്രസിഡന്റ്‌), എ കെ ബീന (സെക്രട്ടറി), അമ്പിളിക്കല, ജിജി (ജോയിന്റ്‌ സെക്രട്ടറി), ബിൻസി എലിസബത്ത് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top