കായംകുളം
കേരളത്തിലെ ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും കൈകോർത്തിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. പി കെ ബിജു. കായംകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും വികസനക്കുതിപ്പോടെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി കേരളം മാറിയതിന്റെ അസഹിഷ്‌ണുതയാണ് കോൺഗ്രസിനും ബിജെപിക്കും. കേന്ദ്ര സർക്കാർ കേരളത്തിന് അർഹതപ്പെട്ട പദ്ധതി വിഹിതം പോലും നൽകാതെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമ്പോൾ കേരളത്തിൽനിന്നുള്ള കോൺഗ്രസ് എംപിമാർ ഒരക്ഷരം പോലും മിണ്ടാതെ ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ അവസരം ഒരുക്കുകയാണ് കേന്ദ്ര ബിജെപി സർക്കാർ– ബിജു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..