26 April Friday

ഭയം‐ മുന്നൂറും കടന്ന്‌

സ്വന്തം ലേഖകൻUpdated: Wednesday Sep 16, 2020
ആലപ്പുഴ
ജില്ലയിൽ കോവിഡ് വ്യാപനത്തിൽ ഭയപ്പെടുത്തുന്ന കണക്ക്. ചൊവ്വാഴ്‌ച 338 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളിലെ ഏറ്റവും ഉയർന്ന കണക്ക്. മുന്നൂറിനരികെ സമ്പർക്കമെത്തിയെന്നതും ആശങ്ക കൂട്ടുന്നു. 299 പേരാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ. 88.46 ശതമാനം. പ്രതിരോധം കൂടുതൽ കടുപ്പിക്കണമെന്ന  മുന്നറിയിപ്പ് കൂടിയാണ് സമ്പർക്കരോഗികളുടെ വർധന. 
ചൊവ്വാഴ്‌ച സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശത്തുനിന്നും 28 പേർ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 234 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയെന്നതാണ് ആശ്വാസം.
 ആലപ്പുഴയും കായംകുളവും വീണ്ടും ആധി കൂട്ടുകയാണ്. 60, 45 വീതം രോഗികൾ. പള്ളിപ്പുറം 24, പുറക്കാട് 14, ചെട്ടികാട് 11, ഭരണിക്കാവ് 10, പുളിങ്കുന്ന് ഒമ്പത്, അമ്പലപ്പുഴ, തഴക്കര എട്ട്, ചെട്ടികുളങ്ങര, തെക്കേക്കരഏഴ്, കുത്തിയതോട്, ക‌ൃഷ്‌ണപുരം, താമരക്കുളം ആറ്,  കാർത്തികപ്പള്ളി, തൈക്കാട്ടുശേരി അഞ്ച്.  രോഗികളുടെ എണ്ണം 300 കടക്കുന്നത് ആദ്യമാണ്. ആഗസ്‌ത്‌ 28ലെ 286 ആയിരുന്നു ഇതുവരെയുള്ള ഉയർന്ന നിരക്ക്. 200 ലേറെ 10–-ാം വട്ടം. നൂറിലേറെ 35–--ാം തവണ. കഴിഞ്ഞ 10 ദിവസത്തിലെ ഏഴിലും രോഗികൾ 200 വന്നു. ആകെ രോഗികൾ 8367, സമ്പർക്കം ആകെ 6675. 6192പേർ രോഗമുക്തരായി. 2163 പേർ ചികിത്സയിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top