29 March Friday
24ന് മുഖ്യമന്ത്രി കല്ലിടും

ലൈഫിൽ 2 സമുച്ചയം ഉയരും

സ്വന്തം ലേഖകൻUpdated: Wednesday Sep 16, 2020
ആലപ്പുഴ
സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷൻ മൂന്നാം ഘട്ടമായി ജില്ലയിലെ രണ്ട്‌ പഞ്ചായത്തുകളിൽ ഭവനസമുച്ചയം ഉയരും. നിർമാണോദ്ഘാടനം 24 ന് പകൽ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ലൈഫ് മിഷൻ സംസ്ഥാനത്ത് ആഗസ്‌ത്‌ വരെ 2,26,490 വീടുകൾ നിർമിച്ചുനൽകി. ജില്ലയിൽ 16,450 വീടുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
    മണ്ണഞ്ചേരി പഞ്ചായത്തിലെ 54 സെന്റിൽ 28 ഭവനങ്ങൾ അടങ്ങിയ സമുച്ചയത്തിന്റെ നിർമാണത്തിന് 475.1 ലക്ഷം രൂപ അടങ്കൽ തുകയായി വകയിരുത്തി. ഇതോടൊപ്പം നടുവട്ടം, പള്ളിപ്പാട് പഞ്ചായത്തിലെ 50 സെന്റ സ്ഥലത്ത് 44 ഭവനങ്ങൾ അടങ്ങിയ സമുച്ചയത്തിന്റെ നിർമാണത്തിന് 710.4 ലക്ഷം രൂപയും സർക്കാർ ചെലവഴിക്കും. ഇത്തരം 29 ഭവനസമുച്ചയങ്ങളാണ്‌ 24ന് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യുക. മന്ത്രി എ സി മൊയ്‌തീൻ അധ്യക്ഷനാകും. 
  ശിലാഫലകം അനാച്ഛാദനം ഫ്ലാറ്റ് നിർമിക്കുന്ന ഇടങ്ങളിൽ സംഘടിപ്പിക്കാൻ കലക്‌ടറേറ്റിൽ ചേർന്ന  യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരൻ, എംഎൽഎമാർ, എംപിമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും ചടങ്ങുകൾ.  
    ലൈഫ് മിഷൻ  ഫ്ലാറ്റിൽ മുതിർന്നവർക്ക്‌ മുറി, സിക്ക് റൂം, റിക്രിയേഷൻ മുറി, കോമൺ ഫെസിലിറ്റി റൂം, ഇലക്‌ട്രിക്കൽ റൂം എന്നീ സൗകര്യങ്ങളും ഉണ്ട്. പള്ളിപ്പാട് ഭവനസമുച്ചയം 26625.82 ചതുരശ്ര അടിയും മണ്ണഞ്ചേരിയിലേത് 17696.94 ചതുരശ്ര അടിയും ആണ്. ഭൂമിയില്ലാത്ത ഭവനരഹിതർക്കാണ്  സമുച്ചയം നിർമിക്കുന്നത്.  
  യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുഗോപാൽ, കലക്‌ടർ എ അലക്‌സാണ്ടർ, പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ്‌ രാജേന്ദ്രക്കുറുപ്പ്, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ എം എസ്  സന്തോഷ്, ലൈഫ് മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ പി പി ഉദയസിംഹൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top