25 April Thursday
ജില്ലയ്‌ക്ക്‌ കുതിപ്പ്‌

പ്ലസ‌്ടു 82.46% വൊക്കേഷണൽ 67.62

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

 ആലപ്പുഴ

ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയ്‌ക്ക്‌ കുതിപ്പ്‌. വിജയശതമാനം 82.46. കഴിഞ്ഞവർഷം 80.29 ശതമാനമായിരുന്നു. ഇക്കുറി 122 സ്‌കൂളിൽനിന്നായി  പരീക്ഷയെഴുതിയ 23,066 വിദ്യാർഥികളിൽ 19,021 പേർക്കാണ‌് ഉപരിപഠനത്തിന് യോഗ്യത. ഏഴ്‌ കുട്ടികൾ മുഴുവൻ മാർക്കായ 1200 നേടി ജില്ലയുടെ വിജയത്തിന്‌ തിളക്കമേറ്റി. അഞ്ച്‌ സ്‌കൂളുകൾ 100ശതമാനം വിജയം നേടി. എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്‌ 1032 പേർക്ക്‌. കഴിഞ്ഞ വർഷത്തേക്കാൾ ഏറെ മുന്നിലാണിത്‌. 770 ആയിരുന്നു മുൻവർഷം. കോവിഡ്‌ മൂലം രണ്ടുഘട്ടങ്ങളിലായി നടത്തിയിട്ടുമാണ്‌ ഈ നേട്ടം. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ 67.62 ആണ് ‌വിജയശതമാനം‌. 
  ഹയർസെക്കൻഡറി ഓപ്പൺ സ‌്കൂൾ വിഭാഗത്തിൽ 1388 പേർ പരീക്ഷയെഴുതിയതിൽ 617 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയ ശതമാനം 44.45. മുഴുവൻ വിഷയത്തിനും എ പ്ലസ് 12 പേർ നേടി. കഴിഞ്ഞവർഷം 39.28 ആയിരുന്നു വിജയശതമാനം. എല്ലാ വിഷയത്തിനും എ പ്ലസ് ആർക്കുമില്ലായിരുന്നു.  
ടെക‌്നിക്കൽ സ‌്കൂൾ വിഭാഗത്തിൽ 66 പേർ പരീക്ഷയെഴുതിയതിൽ 54 പേര്‍  ഉപരിപഠനത്തിന് യോഗ്യരായി. 81.82 ആണ് വിജയശതമാനം. എല്ലാ വിഷയത്തിനും എ പ്ലസ് ആർക്കുമില്ല. 50 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം.
  വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 1195 പേരാണ് പരീക്ഷയെഴുതിയത്. പാർട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിൽ വിജയിച്ച 808 പേർ (വിജയശതമാനം 67.62) തുടർപഠനത്തിന് അർഹരായി. പാർട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിൽ  877 പേർ ജയിച്ചു (73.39). പാർട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിൽ ക‌ൃഷ്‌ണപുരം ഗവ. വിഎച്ച്‌എസിലെയും(ടിഎച്ച്‌എസ്‌), കല്ലിശേരി വിഎച്ച്‌എസ്‌എസിലെയും ഓട്ടോമൊബൈൽ ടെക്‌നോളജി, കംപ്യൂട്ടറൈസ്‌ഡ്‌ ഓഫീസ്‌ മാനേജ്‌മെന്റ്‌ വിഷയങ്ങളിലെ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 
  വിഎച്ച്‌എസ്‌ഇയിൽ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക്‌ (എൻഎസ്‌ക്യുഎഫ്‌) നടപ്പാക്കിയ ജില്ലയിലെ നാല്‌ സ്‌കൂളുകളിലെ ശരാശരി വിജയശതമാനം 73.16 ആണ്‌. തലവടി ജിവിഎച്ച്‌എസ്‌എസ്‌ (89.13), ഇലിപ്പക്കുളം ജിവിഎച്ച്‌എസ്‌എസ്‌ (81.36), ഇറവങ്കര ജിവിഎച്ച്‌എസ്‌എസ്‌  (78.43),  മങ്കൊമ്പ്‌ എടി ജിവിഎച്ച്‌എസ്‌എസ്‌ (43.75) എന്നിവയാണിത്‌. മങ്കൊമ്പ്‌ എടി ജിവിഎച്ച്‌എസ്‌എസ് എസ്‌ റീനു എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 
മികവുമായി 
4 സ്‌കൂൾ
വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ  ജില്ലയിലെ ഏറ്റവും ഉയർന്ന വിജയ ശതമാനം (87.93) ക‌ൃഷ്‌ണപുരം ഗവ. വിഎച്ച്‌എസ്‌ (ടിഎച്ച്‌എസ്‌) നേടി. കല്ലിശേരി വിഎച്ച്‌എസ്‌എസ്‌  രണ്ടും (84.81) താമരക്കുളം ചാത്തിയാറ വിഎച്ച്‌എസ്‌എസ്‌ മൂന്നും (84.78) പട്ടണക്കാട്‌ ഗവ. വിഎച്ച്‌എസ്‌എസ്‌ നാലും (84.75) സ്ഥാനത്തെത്തി. 
3 പേർക്ക്  മുഴുവൻ വിഷയത്തിനും എ പ്ലസ്‌ 
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ നടുവട്ടം പള്ളിപ്പാട്‌  വിഎച്ച്‌എസ്‌എസിലെ ആദിത്യ രാജൻ, ജി എസ്‌ നന്ദന, കല്ലിശേരി വിഎച്ച്‌എസ്‌എസിലെ സ്‌റ്റെസിയ  കുര്യൻ എന്നിവർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. 
അഞ്ചെണ്ണത്തിന്‌ നൂറിൽ 100 
ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ അഞ്ചു സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. കലവൂർ ഗവ. എച്ച്‌എസ്‌എസ്‌, മാവേലിക്കര ബിഷപ്‌ മൂർ എച്ച്‌എസ്‌എസ്, ആലപ്പുഴ  കാർമൽ അക്കാദമി ഇഎം എച്ച്‌എസ്‌എസ്, പുന്നപ്ര മോഡൽ റെസിഷൻഷ്യൽ സ്‌കൂൾ, മുഹമ്മ മദർ തെരേസ എച്ച്‌എസ്‌എസ് എന്നിവയ്‌ക്കാണ്‌ നൂറുമേനി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top