25 April Thursday

കാഴ്‌ചയ്‌ക്കപ്പുറം ഷാനിയുടെ നേട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

ചെങ്ങന്നൂർ 

അങ്ങാടിക്കൽ സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ  ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായ ഷാനി വർഗീസിന്റെ വിജയം കാഴ്‌ചയുടെ പരിമിതികളെ അതിജീവിച്ച്. 
മുളക്കുഴ ഇരട്ടക്കുളങ്ങര തെക്കേതിൽ പരേതനായ വർഗീസ് ജോണിന്റെ മകളാണ്. 94 ശതമാനം മാർക്ക് നേടിയ ഷാനി ക്ലാസ് മുറികളിൽ അതീവശ്രദ്ധാലുവായിരുന്നു. പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്നു.
  ഹ്യുമാനിറ്റീസിൽ അഞ്ച് എ പ്ലസും ഒരു എ ഗ്രേഡുമാണ്‌ ഷാനി നേടിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾമുതൽ കാഴ്‌ച കുറഞ്ഞുവന്ന ഷാനിക്ക് അമ്മ മേഴ്സി വർഗീസാണ് പാഠങ്ങൾ വായിച്ചുകൊടുക്കുക. കണ്ണിലെ ഞരമ്പിന്‌  തകരാറുള്ളതിനാൽ ഷാനിക്ക്‌ കാഴ്‌ച കുറയാൻ കാരണം. പരീക്ഷയ്‌ക്ക്‌ ഷാനി പറഞ്ഞുകൊടുത്ത ഉത്തരങ്ങൾ സഹായിയാണ് എഴുതിയത്.
അച്ഛൻ വർഗീസ് ജോൺ മരിച്ചതിൽപ്പിന്നെ അമ്മയാണു ഷാനിക്കെല്ലാം. എംഎംഎആർ സ്‌കൂളിൽ ഓഫീസ് അറ്റൻഡന്റാണ് മേഴ്സി. 10–ാം ക്ലാസ് വിദ്യാർഥി ഷിനു വർഗീസ്  സഹോദരൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top