29 March Friday

ഫണ്ട് ഉടൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
ആലപ്പുഴ 
കോവിഡ് ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കുമുള്ള അധിക ഫണ്ട് പഞ്ചായത്തുകൾക്ക് ഉടൻ ലഭിക്കുമെന്ന് കലക്‌ടർ അറിയിച്ചു.
 സ്രവപരിശോധനാ ഫലം വേഗത്തിലാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഫലത്തിനായുള്ള കാത്തിരിപ്പ് 48 മണിക്കൂർ ആയി കുറയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്‌. 
 സ്രവം എടുക്കാൻ മൂന്ന് മൊബൈൽ വാനുകൾ അനുവദിക്കണമെന്ന്‌ മന്ത്രി തോമസ് ഐസക്കിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. കെഎസ്എഫ്ഇ വഴി നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചതായി  കലക്‌ടർ പറഞ്ഞു.   
ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ രണ്ട് അധ്യാപകരെയും ഒരു വാർഡിന് ഒരു അധ്യാപകൻ എന്ന നിലയിലും സേവനത്തിനായി വിട്ടുനൽകും. 
സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങൾക്ക് ഒരു ആംബുലൻസ് അധികമായി നൽകും. ചേർത്തല താലൂക്ക് ആശുപത്രി അടച്ചെങ്കിലും സ്രവമെടുക്കുന്നതിന്‌ സൗകര്യം ഏർപ്പെടുത്തും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top