29 March Friday

സാമ്പിൾ പരിശോധന ഊർജിതം

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
ആലപ്പുഴ 
കോവിഡ് പരിശോധനയ്‌ക്കുള്ള സാമ്പിൾ ശേഖരണം ജില്ലയിൽ ഊർജിതമാക്കി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, കായംകുളം, ചെങ്ങന്നൂർ, ഹരിപ്പാട്, മാവേലിക്കര, ചേർത്തല താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലാണ്‌ സാമ്പിൾ ശേഖരിക്കുന്നത്. 
പ്രത്യേകം സജ്ജീകരണങ്ങളുള്ള നാല് വാഹനങ്ങൾ ഉപയോ​ഗിച്ചാണ് സാമ്പിൾ ശേഖരണം. ഒരു സ്ഥലത്തുനിന്നും ഒരു വാഹനത്തിൽ 50 സാമ്പിളുകൾ ശേഖരിക്കാം.  ഡ്രൈവർ ക്യാബിൻ വേർതിരിച്ച മറ്റൊരു വാഹനവും തയ്യാറാക്കിയിട്ടുണ്ട്‌. വ്യക്തികളെ സാമ്പിൾ ശേഖരിക്കുന്നിടത്തേക്കും തിരികെയും എത്തിക്കുന്നത് ഈ വാഹനത്തിലാണ്. 
ആന്റിജൻ പരിശോധനയ്‌ക്കും ഈ വാഹനങ്ങളിൽ സൗകര്യമുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top