29 March Friday
മണക്കാട്‌ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്‌

ആവേശത്തിമിർപ്പിൽ 
പര്യടനസമാപനം

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

ബ്ലോക്ക് പഞ്ചായത്ത് മണയ്‌ക്കാട് ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് 
സ്ഥാനാർഥി കെ വി അഭിലാഷ്‌കുമാര്‍ റോഡ്ഷോയിൽ ജനങ്ങളെ 
അഭിവാദ്യംചെയ്യുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത സമീപം

 
ചാരുംമൂട്
നാടിനെ ആവേശത്തിമിർപ്പിലാക്കിയ റോഡ്‌ഷോയോടെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മണയ്‌ക്കാട് ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർഥി കെ വി അഭിലാഷ്‌കുമാറിന്റെ പ്രചാരണ പരിപാടിക്ക് സമാപനം. വള്ളികുന്നം ചൂനാട് തെക്കേ ജങ്‌ഷനിൽ ആരംഭിച്ച റാലി കാമ്പിശേരി ജങ്‌ഷനിൽ സമാപിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാതയോടൊപ്പം തുറന്നജീപ്പിൽ സഞ്ചരിച്ച്‌ സ്ഥാനാർഥി ജനങ്ങളെ അഭിവാദ്യംചെയ്‌തു. സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ ജനാരവം റോഡരികിൽ തടിച്ചുകൂടി.
 സിപിഐ എം ജില്ലാ സെക്രട്ടിയറ്റ് അംഗങ്ങളായ കെ രാഘവൻ, ജി ഹരിശങ്കർ, എ മഹേന്ദ്രൻ, ജി രാജമ്മ, ജില്ലാ കമ്മിറ്റി അംഗം ആർ രാജേഷ്, ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ അഡ്വ. വി കെ അജിത്ത്, ചെയർമാൻ പി ഷാജി, സിപിഐ ചാരുംമൂട് മണ്ഡലം സെക്രട്ടറി ജി സോഹൻ, കെ ജയമോഹൻ, വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ്‌ ബിജി പ്രസാദ്, വൈസ്‌പ്രസിഡന്റ്‌ എൻ മോഹൻകുമാർ എന്നിവർ പങ്കെടുത്തു.
ചൊവ്വ രാവിലെ ഏഴുമുതൽ ആറുവരെയാണ് വോട്ടെടുപ്പ്. ബുധനാഴ്‌ച വോട്ടെണ്ണൽ. ഡിവിഷനിലെ എട്ട്‌ വാർഡുകളിൽ 15 ബൂത്താണുള്ളത്. യുഡിഎഫ്, ബിജെപി സ്ഥാനാർഥികളും സ്വതന്ത്രനും മത്സരരംഗത്തുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. എസ് രാജേഷിന്റെ വിയോഗത്തെത്തുടർന്നാണ്  തെരഞ്ഞെടുപ്പ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top