29 March Friday

ക്ഷീരമേഖലയെ അടുത്തറിയാം

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022
ആലപ്പുഴ
കന്നുകാലി പരിപാലനംമുതൽ മൂല്യവർധിത ഉൽപ്പന്നംവരെ ക്ഷീരകർഷകർക്ക് അറിയേണ്ട വിവരങ്ങളെല്ലാം ഒരുകുടക്കീഴിൽ ഒരുക്കി ക്ഷീരവികസനവകുപ്പ്. 
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എന്റെ കേരളം പ്രദർശന-വിപണ മേളയിലാണ് സന്ദർശകർക്കായി അറിവുകളുടെ കലവറ തുറന്നിരിക്കുന്നത്. കന്നുകാലി ഫാം, ക്ഷീരസംഘം, പാൽ ശീതീകരണ യൂണിറ്റ് തുടങ്ങി പാലും പാലുൽപ്പന്നങ്ങളും ഉപഭോക്താവിലേക്ക് എത്തുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളുടെ മാതൃക സ്‌റ്റാളിലുണ്ട്. 
പ്രളയകാലത്ത് കന്നുകാലികളെ സംരക്ഷിക്കാൻ തയ്യാറാക്കുന്ന എലിവേറ്റഡ് കാറ്റിൽ ഷെഡിന്റെ മാതൃകയും മണ്ണില്ലാതെ വെള്ളത്തിൽ വളർത്തിയെടുക്കാൻ കഴിയുന്ന ഹൈഡ്രോപോണിക്‌സ്‌ പുല്ല് വർഗങ്ങളും ഇവിടെയുണ്ട്. വിവിധയിനം കന്നുകാലികളുടെ ചിത്രവും വിശദാംശങ്ങളും ആഹാരക്രമം, തീറ്റക്രമം, പച്ചപ്പുല്ല് കൃഷി, ക്ഷീരവികസനവകുപ്പിന്റെ ചരിത്രം, യന്ത്രവൽക്കരണം, ക്ഷീരവികസന പദ്ധതികൾ, ക്ഷീരകർഷക ക്ഷേമനിധി തുടങ്ങി അറിവുകൾ നീളുന്നു. സ്‌റ്റാളിന്‌ മുന്നിൽ സ്ഥാപിച്ച കിയോസ്‌കിൽ വിവിധയിനം കന്നുകാലികളുടെ വിവരങ്ങൾ ചിത്രം സഹിതം കാണാം. പാലുൽപ്പന്ന വിപണനവുമുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top