19 April Friday

എത്തി 13.5 ലക്ഷം 
പാഠപുസ്‌തകങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022
ആലപ്പുഴ
ജില്ലയിൽ ഇതുവരെ എത്തിയത്‌ 13.5 ലക്ഷം പാഠപുസ്‌തകങ്ങൾ. ആലപ്പുഴ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലുള്ള ടെക്‌സ്‌റ്റ്‌ ബുക്ക് ഹബ്ബിലാണ്‌ പുസ്‌തകങ്ങളെത്തിയത്. ജില്ലയിലാകെ 240 സ്‌കൂൾ സൊസൈറ്റികളുണ്ട്‌. 
ഏഴാം ക്ലാസിലേതൊഴികെ ഒന്നുമുതൽ 10 വരെയുള്ള 50 ശതമാനം പുസ്‌തകം വിതരണംചെയ്‌തു. മെയ് അവസാനത്തോടെ ജില്ലയിൽ വിതരണം പൂർത്തിയാകും. മിക്ക സ്‌കൂളുകളിലും പുസ്‌തകവിതരണം ആരംഭിച്ചു.  
അധ്യയനവർഷം ആരംഭിക്കുംമുമ്പ്‌ പുസ്‌തകവിതരണം എല്ലാ സ്‌കൂളുകളിലും പൂർത്തീകരിക്കുമെന്ന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ വാക്കുകൾ യാഥാർഥ്യമാകുമെന്ന്‌ വിദ്യാകിരണം മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ എ കെ പ്രസന്നൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top