16 April Tuesday
അന്താരാഷ്ട്ര ചലച്ചിത്രമേള

നടി അനശ്വര രാജന്‍ ആദ്യ ഡെലിഗേറ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
ആലപ്പുഴ 
17 മുതൽ കൈരളി, ശ്രീ തിയേറ്ററുകളിലായി നടക്കുന്ന നാലാമത് വനിത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നടി അനശ്വര രാജൻ ആദ്യ ഡെലിഗേറ്റാകും. കൈരളി, ശ്രീ തിയേറ്റർ പരിസരത്ത് വ്യാഴം പകൽ 11ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യ രാജ് എന്നിവർ ചേർന്ന് അനശ്വര രാജന് പാസും ഡെലിഗേറ്റ് കിറ്റും കൈമാറും. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവെൽ) എച്ച് ഷാജി തുടങ്ങിയവർ പങ്കെടുക്കും.
ക്യാമ്പസിലും തരംഗമായി
ആലപ്പുഴ
അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിലേക്ക് നൂറോളം വിദ്യാർഥികളുടെ സാന്നിധ്യവുമായി ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ്. ക്യാമ്പസിൽനിന്നുള്ള വിദ്യാർഥികളുടെ കൂട്ടായ്മ ആവേശത്തോടെയാണ് ഡെലിഗേറ്റ് രജിസ്ട്രേഷൻ ക്യാമ്പയിനിൽ പങ്കാളികളായത്. 
  ഡെലിഗേറ്റ് രജിസ്ട്രേഷൻ പട്ടിക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ക്യാമ്പസിൽനിന്ന് ഏറ്റുവാങ്ങി. അധ്യാപികമാരായ മേരി രജിറ്റ ബെല്ലമിൻ, നിവേദിത ബി വാര്യർ, എസ് ചിത്ര, വി ബ്ലെസി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, ജില്ലാ പഞ്ചായത്തംഗങ്ങളായ ആർ റിയാസ്, പി അഞ്‌ജു എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top