മാവേലിക്കര
പാർലമെന്റ് ധർണയ്‌ക്ക് അനുഭാവം പ്രകടിപ്പിച്ച് മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ കോൺഫെഡറഷൻ ഓഫ് സെൻട്രൽ എംപ്ലോയീസ് ആൻഡ് വർക്കേഴ്സും എഫ്എസ്ഇടിഒയും ചേർന്ന് നടത്തിയ പ്രകടനം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് ഉദ്ഘാടനംചെയ്തു.
എൻ ഓമനക്കുട്ടൻ അധ്യക്ഷനായി. ജൗഹർ, സി ജ്യോതികുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി അനീഷ്, എഫ് റഷീദ, എസ് മനോജ് എന്നിവർ സംസാരിച്ചു. ജി അനിൽ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..