25 April Thursday

പി സുനിലിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

പി സുനിലിന്റെ രണ്ടാം അനുസ്‌മരണവും മെറിറ്റ് അവാർഡ് വിതരണവും പെരുമ്പള്ളിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സജീവൻ ഉദ്ഘാടനംചെയ്യുന്നു

ആറാട്ടുപുഴ 
സിപിഐ (എം) ബ്രാഞ്ച് സെക്രട്ടറിയും മത്സ്യത്തൊഴിലാളി യൂണിയൻ മേഖലാ സെക്രട്ടറിയുമായിരുന്ന പി സുനിലിന്റെ രണ്ടാം അനുസ്മരണവും മെറിറ്റ് അവാർഡ് വിതരണവും പെരുമ്പള്ളിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സജീവൻ ഉദ്ഘാടനംചെയ്തു. അഡ്വ. ജെ രഞ്ജിത്ത് അധ്യക്ഷനായി. മത്സ്യസംസ്കരണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് സി രത്നകുമാർ അനുസ്മരണപ്രഭാഷണം നടത്തി. ജി ബിജുകുമാർ, പി എ അഖിൽ, എം ഉത്തമൻ, കെ ശ്രീകൃഷ്ണൻ, പി ബിനു എന്നിവർ സംസാരിച്ചു.
കാർത്തികപ്പള്ളി 
ആറാട്ടുപുഴയിലെ രാഷ്ട്രീയ- സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന പി സുനിലിനെ പെരുമ്പള്ളി ഉണർവ്‌ സാംസ്‌കാരികവേദി അനുസ്‌മരിച്ചു. മാന്നാർ ചൈതന്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു.  
പഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ ഉദ്ഘാടനംചെയ്തു. മണികണ്ഠൻ അധ്യക്ഷനായി. മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം ഡോ. പി വി സന്തോഷ്, ജി ബിജുകുമാർ, ഡി സിനിലാൽ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top