24 April Wednesday

സ്‍കൂള്‍ ബസ് കുട്ടപ്പനായിറങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നു

 ചാരുംമൂട്      

പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അധ്യാപകരും രക്ഷിതാക്കളും കൊകോര്‍ത്തപ്പോള്‍ കട്ടപ്പുറത്തിരുന്ന സ്‍കൂള്‍ ബസുകള്‍ കുട്ടപ്പനായി നിരത്തിലിറങ്ങി. 
പാലമേൽ പഞ്ചായത്ത് കുടശനാട് ഗവ. എസ്‍വിഎച്ച്എസ്എസിൽ കോവിഡിനെത്തുടർന്ന് രണ്ടുവര്‍ഷമായി കയറ്റിഇട്ടിരുന്ന രണ്ട് ബസുകളുടെ അറ്റകുറ്റപ്പണികളാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്. മൂന്ന് ലക്ഷം രൂപയോളം ചെലവഴിച്ചു.  ബസുകളുടെ അറ്റകുറ്റപ്പണികൾക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കാനാവാത്ത സാഹചര്യത്തിൽ പ്രസിഡന്റ് ബി വിനോദ് മുൻകൈയെടുത്ത് അധ്യാപകരുടെയും പിടിഎയുടെയും യോഗം വിളിച്ചാണ് തീരുമാനങ്ങളെടുത്തത്. 
അധ്യാപകര്‍ രണ്ടുലക്ഷത്തോളം രൂപ ശേഖരിച്ചു. ബാക്കിത്തുക രക്ഷിതാക്കളും സമാഹരിച്ചു.  കഴിഞ്ഞ ദിവസം ബി വിനോദ് ബസുകൾ ഫ്ലാഗ്ഓഫ് ചെയ്‍തു. പ്രിൻസിപ്പല്‍ കെ ബാബു, പ്രധാനാധ്യാപിക അനു റെയ്ച്ചൽ, പിടിഎ പ്രസിഡന്റ് ഉമ്മൻ തോമസ്, അധ്യാപകരായ സത്യജ്യോതി, റിഞ്ചു ജ്യോതി, ലക്ഷ്മി ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.ബസുകളുടെ തുടർ പ്രവർത്തനങ്ങൾക്ക് രക്ഷകർത്താക്കളിൽനിന്നും പൂർവ വിദ്യാർത്ഥികളിൽനിന്നുൾപ്പെടെ ഫണ്ട് കണ്ടെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top