28 March Thursday

""ഇങ്ങനെയൊരു 
സർക്കാരുണ്ടായിട്ടില്ല ’’

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021
‘‘ഈ സർക്കാരിന്റെ മനസിൽ ഞങ്ങളെ പോലുള്ള പാവങ്ങളാ. ഒരു സർക്കാരിന് ചെയ്യാൻ കഴിയുന്ന എല്ലാ നല്ല കാര്യങ്ങളും പാവപ്പെട്ടവനു വേണ്ടി ചെയ്യുന്ന സർക്കാരാണിത്‌. കോവിഡ്‌ കാലമല്ലെ എന്നിട്ടും എല്ലാ സഹായവും കിട്ടുന്നു. എന്റെ ഓർമയിലെന്നും ഇങ്ങനെയൊരു സർക്കാരുണ്ടായിട്ടില്ല ’’ –- ബജറ്റിൽ ക്ഷേമ പെൻഷൻ വർധനവിനെ കുറിച്ചറിഞ്ഞ  81 കാരിയായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം വല്യത്തറ വീട്ടിൽ തെയ്യാമ്മയുടെ വാക്കുകളാണിത്‌. 600 രൂപയായിരുന്ന പെൻഷൻ തുക പോലും കൃത്യമായി കിട്ടാതിരുന്ന കാലത്തുനിന്ന് ഇപ്പോൾ 1400 രൂപ വീട്ടുപടിക്കൽ എല്ലാമാസവും മുടങ്ങാതെ കിട്ടുന്നു. അത് 1500 രൂപയാക്കി. ഇനി 1600 രൂപയാകുവല്ലെ –-പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവർ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത്‌‌ പലപ്പോഴും ഇതൊന്നും കിട്ടിയില്ല. ഇപ്പോൾ ഞങ്ങളും ശമ്പളക്കാരെ പോലെയായില്ലെ. 13–-ാമത്തെ വയസു മുതൽ പാടത്ത് പണിക്കിറങ്ങിയതാ. കഷ്‌ടപ്പാടിന്റെ ജീവിതമായിരുന്നു.  ഇപ്പോൾ പെൻഷനുമായി ആള്‌ വീട്ടിലെത്തുമ്പോൾ നമ്മളില്ലെങ്കിൽ നിൽക്കുന്നിടത്ത് എത്തിച്ച്‌  തരും. വീട്ടുചെലവിന് ആവശ്യമായ മുഴുവൻ സാധനങ്ങളും കിറ്റിൽ കിട്ടുന്നുണ്ട്.  റേഷൻ സാധനങ്ങൾക്കും മുടക്കമില്ല.  ഇതാണ് പാവപ്പെട്ടവർക്കു വേണ്ടിയുള്ള സർക്കാർ. ഈ സർക്കാർ തുടർന്നും ഭരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തെയ്യാമ്മ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top