20 April Saturday
കർഷകസമരം

നാടെങ്ങും മനുഷ്യച്ചങ്ങല

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

ഇടതുപക്ഷ സംയുക്‍‍ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ പറവൂര്‍ ജംങ്ഷനില്‍ നടത്തിയ മനുഷ്യച്ചങ്ങല

ആലപ്പുഴ 
കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക, കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിൽ പ്രതിഷേധ സായാഹ്നവും മനുഷ്യച്ചങ്ങലയും നടത്തി. 
മുഹമ്മയിൽ കിസാൻസഭ ദേശീയ കൗൺസിൽ അംഗം ജി വേണുഗോപാലും  മാവേലിക്കരയിൽ കർഷക സംഘം ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കറും വീയപുരത്ത് സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താനും ഉദ്ഘാടനം ചെയ്‌തു. 
ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ്  ആലപ്പുഴയിലും കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം സത്യപാലൻ ഹരിപ്പാടും സിഐടിയു ജില്ലാസെക്രട്ടറി പി ഗാനകുമാർ കണ്ടല്ലൂരും  ഉദ്ഘാടനംചെയ്‌തു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം അഡ്വ.കെ എച്ച് ബാബുജാൻ കായംകുളത്തും ജോയിക്കുട്ടി ജോസ് രാമങ്കരിയിലും ആർ സുഖലാൽ ചേർത്തലയിലും വി ജി മോഹനൻ മാരാരിക്കുളത്തും എം സന്തോഷ് കുമാർ കണ്ണർകാടും ഉദ്‌ഘാടനംചെയ്‌തു. പ്രൊഫ. സി വി നടരാജൻ ആര്യാടും എൻ പി ഷിബു പട്ടണക്കാടും കെ വിജയകുമാർ കാർത്തികപ്പള്ളിയിലും എം ശശികുമാർ ചെങ്ങന്നൂരും ടി എസ് താഹ ചിങ്ങോലിയിലും ഉദ്ഘാടനംചെയ്‌തു.
പുന്നപ്ര മാർക്കറ്റ് ജങ്ഷനിൽ  സിപിഐ എം ഏരിയ കമ്മിറ്റിയംഗം വി കെ ബൈജു ഉദ്ഘാടനം ചെയ്‌തു. പി എച്ച് ബാബു അധ്യക്ഷനായി. മെഡിക്കൽ കോളേജ് ആശുപത്രി ജങ്ഷനിൽ പുന്നപ്ര മിൽക്ക് സൊസൈറ്റി പ്രസിഡന്റ്‌ വി ധ്യാനസുതൻ ഉദ്ഘാടനം ചെയ്‌തു. പി ഉമ്മർ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top