26 April Friday

എംഡിഎംഎയുമായി 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

ജീഷ്ണു, അലൻ-അച്ചു

കായംകുളം
കനകക്കുന്നിൽ 10 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. മുതുകുളം പട്ടോളി മാർക്കറ്റ് നന്ദനത്തിൽ ജീഷ്‌ണു (20), മുതുകുളം പട്ടോളി മാർക്കറ്റ് ജങ്‌ഷൻ പുത്തൻപുരയ്‌ക്കൽ അലൻ (21) എന്നിവരെയാണ്‌ പിടികൂടിയത്‌. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കനകക്കുന്ന് പൊലീസും ചേർന്നാണ്‌ പരിശോധന നടത്തിയത്‌. ജീഷ്‌ണുവിന്റെ വീട്ടിൽനിന്ന്‌ മൂന്ന്‌ ഗ്രാമും അലന്റെ വീട്ടിൽനിന്ന്‌ ഏഴ്‌ ഗ്രാം എംഡിഎംഎ-യുമാണ് കണ്ടെടുത്തത്. കർണ്ണാടകത്തിൽനിന്ന്‌ കായംകുളം, ഹരിപ്പാട്, കനകക്കുന്ന്, കരീലക്കുളങ്ങര ഭാഗത്ത് ചെറുകിട വിൽപ്പനയ്‌ക്കായി കൊണ്ടുവന്നതാണ്‌ ലഹരി. കരീലക്കുളങ്ങര സിഐ വി ജയകുമാർ, എസ്‌ഐ ഷാബുമോൻ, ബൈജു, ഇല്യാസ്, സന്തോഷ്, ജാക്‌സൺ, ഹരികൃഷ്‌ണൻ, ഷാഫി, രതീഷ്, അനസ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്‌റ്റ്‌ചെയ്‌തത്‌.
ഗ്രാമിന് 2000 മുതൽ 5000 രൂപവരെ വിലയിട്ടാണ്‌ വിൽപ്പനയെന്ന്‌ പൊലീസിനോട് പറഞ്ഞു. ഇവർക്ക് സാമ്പത്തിക സഹായംചെയ്‌തവരുടെയും ലഹരി വാങ്ങുന്നവരുടെയും വിവരം പൊലീസ് ശേഖരിച്ചുവരികയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top