28 March Thursday

താലൂക്ക് ആശുപത്രിയിൽ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022
കായംകുളം
താലൂക്ക് ആശുപത്രിയിൽ പൂർത്തീകരിച്ച വിവിധ പദ്ധതികൾ ചൊവ്വ പകൽ 11ന് യു പ്രതിഭ എംഎൽഎ ഉദ്‌ഘാടനംചെയ്യുമെന്ന്‌ നഗരസഭാധ്യക്ഷ പി ശശികല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആശുപത്രി ഒപി വിഭാഗവും ലാബും കംപ്യൂട്ടർവൽക്കരിച്ചു. ലാബ് ഹൈടെക് ആക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനമാണിത്. കാഷ്വാലിറ്റി, ഒപി, ലാബ് എന്നിവിടങ്ങളിലായി 16 സിസിടിവി ക്യാമറ സ്ഥാപിച്ചു. സ്ട്രക്ച്ചറുകൾ, വീൽചെയർ, കസേര തുടങ്ങിയവയും നഗരസഭാ ഫണ്ട് ഉപയോഗിച്ച്‌ എത്തിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഒരുകോടി രൂപ ചെലവഴിച്ച്‌ ആധുനിക ലാബ് കെട്ടിടം നിർമിച്ചിരുന്നു. പുതിയ ഉപകരണങ്ങളും എത്തിച്ചു.
നഗരസഭാ പദ്ധതിയിൽ ലാബിലേക്ക് 70 ലക്ഷം രൂപയുടെ മെഷീനുകൾ  വാങ്ങും. തുക കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിൽ അടച്ചു. ഒരുമാസത്തിനകം മെഷീനുകൾ എല്ലാം എത്തുമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top