19 April Friday

സർഗപ്രഭ മെറിറ്റ്‌ അവാർഡ്‌ വിതരണം

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷന്റെ നേതൃത്വത്തിൽ നടന്ന സർഗപ്രഭ- 2022 സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷന്റെ വിദ്യാഭ്യാസ മെറിറ്റ്‌ അവാർഡ്‌ വിതരണം ‘സർഗപ്രഭ -2022’ സജി ചെറിയാൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. എം എസ് അരുൺകുമാർ എംഎൽഎ പുരസ്‌കാരം വിതരണംചെയ്‌തു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ അംഗം നികേഷ് തമ്പി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ദീപ, ജി വേണു, അഡ്വ. കെ ആർ അനിൽകുമാർ, ബിജി പ്രസാദ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സിനു ഖാൻ, സുരേഷ് പി മാത്യു, എ എം ഹാഷിർ, സുരേഷ് തോമസ് നൈനാൻ, അഡ്വ. കെ വിജയൻ, ശാന്തി സുഭാഷ്, എം ശ്യാമളാദേവി, എന്നിവർ സംസാരിച്ചു.  വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വിവിധ മേഖലകളിലെ പ്രതിഭകളെയും അനുമോദിച്ചു. എസ്എസ്എൽസിക്ക് 100 ശതമാനം വിജയം നേടിയ കറ്റാനം പോപ് പയസ് എച്ച്എസ്എസ്, കട്ടച്ചിറ ക്യാപ്റ്റൻ എൻപി പിള്ള സ്‌മാരക വിഎച്ച്എസ്എസ്, വള്ളികുന്നം അമൃത എച്ച്എസ്എസ് എന്നിവയ്‌ക്ക്‌ പുരസ്‌കാരം നൽകി. സംസ്ഥാന സഹകരണവകുപ്പിന്റെ കോപ്‌ഡേ പുരസ്‌കാരം നേടിയ ഭരണിക്കാവ് സർവീസ് സഹകരണബാങ്കിനുള്ള അവാർഡ്‌ ബാങ്ക് പ്രസിഡന്റ് കോശി അലക്‌സ് ഏറ്റുവാങ്ങി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top