26 April Friday

മാവേലിക്കരയിൽ അതിവേഗ പരിശോധന

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
മാവേലിക്കര
മണ്ഡലത്തിൽ കോവിഡ്‌ പരിശോധനകൾ അതിവേഗത്തിലാക്കാൻ തീരുമാനം. താമരക്കുളം, നൂറനാട്, തെക്കേക്കര, പാലമേൽ പഞ്ചായത്തുകളിലെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർക്കും ഐടിബിപിയിലുള്ളവർക്കുമാണ്‌ മുൻഗണന. ചാരുംമൂട്ടിലെ സ്വകാര്യ സ്‌കൂൾ സ്രവശേഖരണ കേന്ദ്രമാക്കും. മാവേലിക്കര ഫിലിപ് മെമ്മോറിയൽ ആശുപത്രിയാണ്‌  കോവിഡ് ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രം. ഐടിബിപിയുടെ ക്വാറന്റൈൻ ആവശ്യങ്ങൾക്കായി നിലവിൽ ശബരി സെൻ്ട്രൽ സ്‌കൂളും തണ്ടാനുവിള എച്ച്എസ്എസും എറ്റെടുത്തിട്ടുണ്ട്‌. കൂടുതൽ അംഗങ്ങൾ ഇവിടേക്ക്‌ എത്തുന്ന സാഹചര്യമുണ്ടായാൽ ചത്തിയറ എച്ച്എസ്എസും ഏറ്റെടുത്ത് നൽകും. ഐടിബിപിയിൽ അണുനശീകരണം അഗ്‌നിരക്ഷാസേന ബുധനാഴ്‌ച ആരംഭിക്കും. 
ഭരണിക്കാവ് ബ്ലോക്കിലെ വിവരശേഖരണത്തിന്‌ അഞ്ച്‌ അധ്യാപകരുടെ സേവനവുമുണ്ട്‌. സ്രവ പരിശോധനയുടെ ആവശ്യങ്ങൾക്കായി ക്യാബിൻ തിരിച്ച വാഹനങ്ങൾ പഞ്ചായത്തുകൾ സ്ഥിരമായി കരുതണം. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച പഞ്ചായത്തുകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഒരുവഴി ഒഴിച്ചിടണമെന്നും യോഗത്തിൽ തീരുമാനമായി.  ടൗൺഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ആർ രാജേഷ് എംഎൽഎ അധ്യക്ഷനായി. ലാൻഡ് ആൻഡ് റവന്യൂ തഹസിൽദാർ ടി സി മാത്യു, ഡെപ്യൂട്ടി തഹസിൽദാർ ബിനു, പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ്‌പ്രസിഡന്റുമാർ, ആരോഗ്യവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top