25 April Thursday

ചട്ടം ലംഘിച്ച്‌ വീണ്ടും കോൺഗ്രസ്‌ സമരം

സ്വന്തം ലേഖകൻUpdated: Wednesday Jul 15, 2020
ആലപ്പുഴ
ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ  ലംഘിച്ച്  ആലപ്പുഴയിൽ വീണ്ടും കോൺഗ്രസ്‌ സമരം. സ്വർണക്കടത്തുകേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ കലക്‌ടറേറ്റിനു മുന്നിൽ ചൊവ്വാഴ്‌ച്ച  നടത്തിയ സമരത്തിലാണ് രോഗകേന്ദ്രങ്ങളിൽ നിന്നടക്കമുള്ളവർ പങ്കെടുത്തത്. നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ സമരത്തിൽ കോൺഗ്രസ്‌ രാഷ്‌ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്‌മാൻ എംഎൽഎ, ഡിസിസി പ്രസിഡന്റ്‌ എം ലിജു, കെപിസിസി ജനറൽ സെക്രട്ടറിമാരായ എ എ ഷുക്കൂർ, ഡി സുഗുതൻ, എം മുരളി എന്നിവർ പങ്കെടുത്തു. ഇവരടക്കം 16 പേർക്കെതിരെ പൊലീസ്‌ കേസെടുത്തു.
കഴിഞ്ഞദിവസം തോട്ടപ്പള്ളിയിൽ നടന്ന സമരത്തിലും കണ്ടെയിൻമെന്റ്‌ സോണിൽ നിന്ന് നേതാക്കളും പ്രവർത്തകരും പങ്കെടുത്തിരുന്നു. ജില്ലയിൽ യൂത്ത്‌ കോൺഗ്രസും കോൺഗ്രസും ഇത്തരം സമരങ്ങൾ നിരന്തരമായി ഏറ്റെടുക്കയാണ്‌. ജില്ലയിൽ കോവിഡ് രോഗം വ്യാപകമാകുന്ന സാഹചര്യത്തിലും നിയമങ്ങൾ ലംഘിച്ച് കോൺഗ്രസ്‌ സമരം തുടരുന്നതിൽ ജനങ്ങൾ ഭയാശങ്കയിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top