20 April Saturday

ജീവനക്കാർക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
ആലപ്പുഴ
ബിവറേജസ് ഷോപ്പുകളിലെ ജീവനക്കാർക്ക് നേരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സംസ്ഥാന വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ സി ഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബെവ്കോ ആപ്പിൽ രജിസ്‌റ്റർ ചെയ്യാതെ എത്തുന്ന ചിലർ മദ്യം ആവശ്യപ്പെടുകയും നൽകാനാവില്ലന്ന് പറയുന്ന ജീവനക്കാരെ അക്രമിക്കുക
യുമാണ്.
നെടുമുടി ഷോപ്പിലെ ജീവനക്കാരനും യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായ കണ്ണനെ കഴിഞ്ഞ ദിവസം ചിലർ മർദിച്ചു. ചേർത്തല കോടതി കവലയിലെ ഷോപ്പിൽ അതിക്രമിച്ച് കയറി ജീവനക്കാരെ മർദിക്കുകയും മദ്യക്കുപ്പികൾ നശിപ്പിക്കുകയും ചെയ്‌തു ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ  കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി ആർ അശോക് കുമാർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top