20 April Saturday
17, 18 തീയതികളിൽ

ലോട്ടറി തൊഴിലാളികളുടെ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

കേരള സ്‌റ്റേറ്റ് ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കായംകുളത്ത് ട്രേഡ് യൂണിയൻ 
സെമിനാർ സംസ്ഥാന സെക്രട്ടറി പി ആർ ജയപ്രകാശ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ലോട്ടറി ഏജന്റ്‌സ്‌ ആ‍ൻഡ്‌ സെല്ലേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ ചേരുമെന്ന് സ്വാഗതസംഘം ചെയർമാൻ ആർ നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
ലോട്ടറി നിരോധനകാലത്ത്‌ മരിച്ച ശശിധരന്റെ വസതിയിൽനിന്ന്‌ തിങ്കൾ വൈകിട്ട് നാലിന് കൊടിമരജാഥ ആരംഭിക്കും. ജാഥാ ക്യാപ്റ്റൻ ബി എസ് അഫ്സലിന് എച്ച് സലാം എംഎൽഎ കൊടിമരം കൈമാറും. അന്തരിച്ച യൂണിയൻ നേതാവ്‌ ഡി പ്രകാശന്റെ വസതിയിൽനിന്ന്‌ പതാകജാഥ ആരംഭിക്കും. ജാഥാ ക്യാപ്റ്റൻ വി എസ് മണിക്ക് കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ പതാക കൈമാറും. ജാഥകൾ വൈകിട്ട് അഞ്ചിന് ജനറൽ ആശുപത്രി ജങ്‌ഷനിലെത്തും.
17ന് രാവിലെ 10ന് പി ആർ സോമൻ നഗറിൽ (റെയ്ബാൻ ഓറ്റോറിയം, ആലപ്പുഴ) പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യും. 18ന് പകൽ മൂന്നിന് നഗരചത്വരത്തിൽ പ്രകടനം ആരംഭിക്കും. നാലിന് ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. സി എസ് സുജാത പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും. 
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ വി എസ് മണി, സെക്രട്ടറി പി ആർ ജയപ്രകാശ്, കൺവീനർ വി ബി അശോകൻ, യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ബി എസ് അഫ്സൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 
സെമിനാർ
കായംകുളം
കേരള സ്‌റ്റേറ്റ് ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ചങ്ങാത്ത മുതലാളിത്തവും തൊഴിലാളി വിരുദ്ധ നയങ്ങളും എന്ന വിഷയത്തിൽ നടത്തിയ   ട്രേഡ് യൂണിയൻ സെമിനാർ സംസ്ഥാന സെക്രട്ടറി പി ആർ ജയപ്രകാശ് ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ ബി അബിൻഷാ അധ്യക്ഷനായി. കേരള സർവകലാശാല സിൻഡിക്കറ്റ് അംഗം അഡ്വ. കെ എച്ച് ബാബുജാൻ, ജോർജ് കോട്ടൂർ, സിപിഐ എം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൻ ശിവദാസൻ, ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ വി എസ് മണി, എസ് പവനനാഥൻ, പി ശശികല, വി ബി അശോകൻ, കെ പി മോഹൻദാസ്, ചന്ദ്രിക, ശിവൻകുട്ടി, കെ ജി രാഘവൻ, സംഘാടകസമിതി കൺവീനർ ജി ശ്രീനിവാസൻ, ബി എസ് അഫ്സൽ എന്നിവർ സംസാരിച്ചു. 
സാംസ്‌കാരിക
സമ്മേളനം ഇന്ന്‌ 
ആലപ്പുഴ 
ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഞായർ ചേർത്തല എസ് എസ് കലാമന്ദിറിൽ സാംസ്‌കാരിക സമ്മേളനംചേരും. കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനംചെയ്യും. എൻ ആർ ബാബുരാജ് അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top