28 March Thursday
സംഘാടന മികവിൽ വീണ്ടും സിപിഐ എം

നാടൊന്നിച്ച് ജനസാഗരമായി

ടി ഹരിUpdated: Wednesday Mar 15, 2023

ചെങ്ങന്നൂർ ആൽത്തറ ജങ‍്ഷൻ സ്വീകരണയോഗത്തിൽ പങ്കെടുത്ത സ്‍ത്രീകൾ

 
ആലപ്പുഴ 
കേന്ദ്രസർക്കാരിന്റെ കേരള അവഗണനയ്‌ക്കും വർഗീയതയ്‌ക്കുമെതിരെ സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ ക്യാപ്‌റ്റനായ ജനകീയ പ്രതിരോധ ജാഥ  സംഘാടനം കൊണ്ടും ശ്രദ്ധനേടി. മറ്റൊരു സംഘടനക്കും കഴിയാനാവാത്ത വിധം ബഹുജനങ്ങളെ അണിനിരത്തി. ഓരോ സ്വീകരണകേന്ദ്രങ്ങളും  നാടിന്റെ പരിച്ഛേദങ്ങളായിരുന്നു. തൊഴിലാളികളും സ്‌ത്രീകളും കുട്ടികളും വയോജനങ്ങളും സ്വീകരണകേന്ദ്രങ്ങളിലേക്ക്‌ ഒഴുകിയെത്തി. എഴുത്തുകാർ, സാംസ്‌കാരിക, സാമൂഹിക പ്രവർത്തകർ, സിനിമ മേഖലയിലെ പ്രമുഖർ, പ്രതിഭകൾ, സ്വാതന്ത്ര്യസമര സേനാനികൾ തുടങ്ങി ഒന്നൊഴിയാതെ എം വി ഗോവിന്ദനെ സ്വീകരിക്കാനെത്തി. നാടിനോടുള്ള കരുതലിന്‌ നന്ദി അറിയിക്കാൻ ദേശമാകെ സ്വീകരണ കേന്ദ്രത്തിലെത്തി. പ്രതിസന്ധി ഘട്ടങ്ങളിൽ വീടുകളിൽ ഭക്ഷണവും പെൻഷനും എത്തിച്ച സർക്കാരിനും സിപിഐ എമ്മിനും അഭിവാദ്യമർപ്പിച്ചാണ്‌ ബഹുജനങ്ങൾ സ്വീകരണകേന്ദ്രങ്ങളിലെത്തി മടങ്ങിയത്‌. രക്തസാക്ഷി കുടുംബാംഗങ്ങൾക്ക്‌ ആദരവേകി ഹൃദയത്തോടു‌ചേർത്ത്‌ നിർത്തിയപ്പോൾ നൂറുകണക്കിന്‌ കലാ സാംസ്‌കാരിക പ്രവർത്തകരെയും പ്രതിഭകളെയും ആദരിക്കുകയും അനുമോദിക്കുകയും ചെയ്‌തു. സ്വീകരണകേന്ദ്രങ്ങളിൽ നാടൻപാട്ടും ഗാനമേളയും ഗസലും വയലിൻ ഫ്യൂഷനും വിപ്ലവഗാനാലാപനങ്ങളും കലാലോകത്തിന്റെ ഐക്യദാർഢ്യമായി.  
ജാഥ കോട്ടയം വൈക്കത്തുനിന്ന്‌ ജില്ല അതിർത്തിയായ തവണക്കടവിൽ എത്തിയതുമുതൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും മന്ത്രിയുമായ സജി ചെറിയാൻ, ജില്ലാസെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു എന്നിവർ സ്വീകരണകേന്ദ്രങ്ങളിലുടനീളം ജാഥയെ അനുഗമിച്ച്‌ ഒരിക്കൽ കൂടി പിഴവില്ലാത്ത സംഘാടനത്തിന്‌ നേതൃത്വമേകിയപ്പോൾ ജാഥയുടെ രാഷ്‌ട്രീയ സന്ദേശം ജനമനസുകളിൽ സന്നിവേശിപ്പിച്ച്‌  എം വി ഗോവിന്ദന്റെ ക്ലാസ്‌ പ്രസംഗം. രാജ്യവും ജനതയും നേരിടുന്ന വെല്ലുവിളിയെയും ആർഎസ്‌എസിന്റെ ഗൂഢലക്ഷ്യങ്ങളും തുറന്നുകാട്ടിയ പ്രസംഗം ജനമനസ്സിൽ ഇടംനേടിയെന്ന്‌ ഉറപ്പ്‌. 
അരൂരിൽ എ എം ആരിഫ് എംപിയുടെയും കെ പ്രസാദിന്റെയും ചേർത്തലയിൽ ജി വേണുഗോപാലിന്റെയും വി ജി മോഹനന്റെയും കുട്ടനാട്ടിൽ കെ എസ് അനിൽകുമാറിന്റെയും കെ കെ അശോകന്റെയും  ഹരിപ്പാട് ടി കെ ദേവകുമാറിന്റെയും എം സത്യപാലന്റെയും ആലപ്പുഴയിൽ എംഎൽഎമാരായ എച്ച് സലാമിന്റെയും  പി പി ചിത്തരഞ്ജന്റെയും കായംകുളത്ത്‌ എ മഹേന്ദ്രന്റെയും കെ എച്ച്‌ ബാബുജാന്റെയും മാവേലിക്കരയിൽ ജി ഹരിശങ്കറിന്റെയും കെ രാഘവന്റെയും ചെങ്ങന്നൂരിൽ പി ഡി ശശിധരന്റെയും എം എച്ച്‌ റഷീദിന്റെയും നേതൃത്വത്തിലുള്ള സംഘാടകസമിതികളാണ്‌ പ്രവർത്തിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top