29 March Friday

ഇവിടെയുണ്ട് 
തകഴിയുടെ താരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

ടാലന്റ് ഹണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി തകഴി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അജയകുമാർ ജേഴ്സിയും ബൂട്ടും വിതരണംചെയ്തപ്പോൾ

തകഴി
ടാലന്റ്ഹണ്ടിൽ മികച്ച വനിതാ ഫുട്ബാൾ കളിക്കാരെ സൃഷ്ടിക്കാൻ തകഴി പഞ്ചായത്ത്. നാലുവർഷത്തിനുള്ളിൽ മികച്ച  വനിതാ ഫുട്ബോൾ കളിക്കാരെ വളർത്തിയെടുക്കുമെന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ ടാലന്റ്‌ ഹണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി 5,6,7 ക്ലാസുകളിലെ പെൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനം തുടങ്ങി. പദ്ധതി പഞ്ചായത്ത് പ്രസിഡന്റ്‌ എസ് അജയകുമാർ ഉദ്ഘാടനംചെയ്‌തു. 
തെരഞ്ഞെടുക്കപ്പെട്ട 25 പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. തകഴി ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് പരിശീലനം നടത്തുന്നത്. ആഴ്ചയിൽ മൂന്നുദിവസം രാവിലെ ഏഴു മുതൽ 8.30 വരെയാണ് പരിശീലനം.
പരിശീലക സുലുവിന്റെയും സുരേഷ് കുമാറിന്റെയും നേതൃത്വത്തിലാണ് പരിശീലനം. സഹായ സമിതിയായി 11 അംഗ രക്ഷകർതൃ സമിതിയും രൂപീകരിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ്‌ അംബികാ ഷിബു, സ്ഥിരംസമിതി അധ്യക്ഷരായ സിന്ധു ജയപ്പൻ, ജയചന്ദ്രൻ കലാങ്കേരി, ശശാങ്കൻ, പഞ്ചായത്ത്‌ അംഗം മിനി സുരേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹായവുമായി ഒപ്പമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top