18 April Thursday
പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം

കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ 
മുന്നിൽ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

ഹരിപ്പാട് പോസ്റ്റ് ഓഫീസ് മാർച്ച് കെജിഒഎ സംസ്ഥാന 
സെക്രട്ടറിയേറ്റംഗം സി കെ ഷിബു ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കോൺഫഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് അസോസിയേഷനും ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷനും 14ന് നടത്തുന്ന പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ കേന്ദ്ര–-സംസ്ഥാന ജീവനക്കാർ പ്രകടനം നടത്തി. 
  ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ യോഗം കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി ഡി ജോഷി ഉദ്ഘാടനംചെയ്തു. കോൺഫെഡറേഷൻ ഭാരവാഹി സിഗ്ന അധ്യക്ഷയായി. പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി കെ രാജു, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി അനിത, ജില്ലാ പ്രസിഡന്റ്‌ വിജയലക്ഷ്മി, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് എന്നിവർ സംസാരിച്ചു. 
  കാർത്തികപ്പള്ളി താലൂക്കിൽ  കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി കെ ഷിബു ഉദ്ഘാടനം ചെയ്തു. കുട്ടനാട്ടിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ഉഷാകുമാരി ഉദ്ഘാടനംചെയ്തു. മാവേലിക്കരയിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി ജ്യോതികുമാർ സംസാരിച്ചു. ചെങ്ങന്നൂരിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി സി ശ്രീകുമാർ ഉദ്ഘാടനംചെയ്തു. 
  ചേർത്തലയിൽ കോൺഫഡറേഷൻ ജില്ലാ സെക്രട്ടറി വി കൃഷ്ണകുമാർ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൽ മായ, കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെസി പ്രഭ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top